ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ച് പാര്‍വ്വതിയും റിമയും രമ്യയും; വീഡിയോ...

Published : Aug 27, 2018, 04:34 PM ISTUpdated : Sep 10, 2018, 05:02 AM IST
ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ച് പാര്‍വ്വതിയും റിമയും രമ്യയും; വീഡിയോ...

Synopsis

വല്ലന ജി.കെ.എം.എം.ആര്‍ സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പിലാണ് മൂവരും ഒരുമിച്ച സന്ദര്‍ശനം നടത്തിയത്. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് മാനസികമായ ആശ്വാസം പകരുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനമെന്ന് പാര്‍വ്വതി. എല്ലാവരും ഒരുമിച്ച് നിന്ന് കര കയറുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് റിമ കല്ലിങ്കലും പ്രതികരിച്ചു  

പത്തനംതിട്ട: പ്രളയക്കെടുതിയെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരെ സന്ദര്‍ശിച്ച് സിനിമാ താരങ്ങളായ റിമ കല്ലിങ്കലും, രമ്യാ നമ്പീശനും, പാര്‍വ്വതിയും. വല്ലന ജി.കെ.എം.എം.ആര്‍ സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പിലാണ് മൂവരും ഒരുമിച്ച സന്ദര്‍ശനം നടത്തിയത്. 

ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് മാനസികമായ ആശ്വാസം പകരുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനമെന്ന് പാര്‍വ്വതിയും, എല്ലാവരും ഒരുമിച്ച് നിന്ന് കര കയറുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് റിമ കല്ലിങ്കലും പ്രതികരിച്ചു. ജില്ലയിലെ മറ്റുചില ദുരിതാശ്വാസ ക്യാമ്പുകളും ഇവര്‍ സന്ദര്‍ശിക്കുമെന്നാണ് സൂചന. വീണ ജോര്‍ജ്ജ് എം.എല്‍.എയും ഇവര്‍ക്കൊപ്പം വല്ലനയിലെ ക്യാമ്പിലെത്തി. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; റാം നാരായൺ ബഗേലിന്റെ മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് തൃശൂർ ജില്ലാ കളക്ടർ
കൊച്ചി മേയര്‍ ആര്? തീരുമാനം നീളുന്നു, കോർ കമ്മിറ്റിയിൽ സമവായം ഉണ്ടായില്ലെങ്കിൽ തീരുമാനം കെപിസിസിക്ക്