
തിരുവനന്തപുരം:പ്രളയത്തിൽ വീടുകൾ നഷ്ടപ്പെട്ടവരെ ബിപിഎൽ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ക്യാമ്പുകളില്‍ കഴിയുന്നവരെ തൊഴിൽദാന പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു.
അതേസമയം പുതിയ കേരളത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുമാസത്തെ ശമ്പളം നല്‍കുമെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.
മാസത്തിലെ മൂന്ന് ദിവസത്തെ വേതനം തവണകളായി നല്‍കി കൊണ്ട് പത്ത് മാസം കൊണ്ട് ഒരു മാസത്തെ ശമ്പളം നാടിന്‍റെ പുനര്‍നിര്‍മ്മാണത്തിനായി നല്‍കണമെന്ന ആശയമാണ് മുഖ്യമന്ത്രി മുന്നോട്ട് വച്ചത്.കേരളത്തിലെ ജനങ്ങളെ സഹായിക്കാനുള്ള പണമാണിത്. അതേസമയം അധിക ചെലവ് നിര്‍ത്തലാക്കാനുള്ള നടപടികള്‍ മുഖ്യമന്ത്രി ചെയ്യണമെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam