
ദില്ലി: ബീഹാറിലെ സഖ്യത്തിൽ കല്ലുകടിക്കിടയാക്കിയത് ആർജെഡിയുടെ പിടിവാശിയെന്ന് കോൺഗ്രസ് വൃത്തങ്ങൾ. കോൺഗ്രസിന് നല്കിയ ചില സീറ്റുകളിലും ആർജെഡി പേരുകൾ നിർദ്ദേശിച്ചു. 'വിഐപി'യെ മുന്നണിയിൽ നിറുത്തിയതും രാഹുൽ ഗാന്ധി കർശന നിലപാട് എടുത്തത് കൊണ്ടാണ്. സൗഹൃദ മത്സരം ചില സ്ഥലങ്ങളിൽ നല്ലതെന്ന് ആർജെഡി അറിയിച്ചു. വ്യാഴാഴ്ച സഖ്യനേതാക്കൾ സംയുക്ത വാർത്താസമ്മേളനം നടത്തും. ബിഹാറില്‍ ആകെ 243 മണ്ഡലങ്ങളാണുള്ളത്. മഹാസഖ്യത്തിന് 249 സ്ഥാനാർത്ഥികളുണ്ട്. ധാരണ തെറ്റിച്ചുള്ള പ്രഖ്യാപനമാണ് മണ്ഡലങ്ങളുടെ എണ്ണത്തിനപ്പുറം സ്ഥാനാർത്ഥികൾക്ക് വഴിവച്ചത്.
അതിനിടെ മത്സരത്തിൽ നിന്ന് ജെ എംഎം പിന്മാറുന്നുവെന്ന് പ്രഖ്യാപിച്ചു. മത്സരിക്കാനില്ലെന്ന് ഹേമന്ത് സോറൻ വ്യക്തമാക്കി. കോൺഗ്രസ് ആർജെഡി ഗൂഢാലോചനയിൽ പുറത്താകുന്നുവെന്നും സോറൻ പറഞ്ഞു. മഹാസഖ്യത്തോട് ഇടഞ്ഞ് 6 സീറ്റുകളിൽ മത്സരിക്കുമെന്ന് അദ്ദേൈഹം പ്രഖ്യാപിച്ചിരുന്നു. പ്രത്യാഘാതം ദേശീയ തലത്തിലുണ്ടാകുമെന്ന് ജെ എംഎം മുന്നറിയിപ്പ് നല്‍കി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam