ആർജെഡി നേതാക്കൾ പാർലമെൻറിൽ അസഭ്യവാക്കുകൾ പ്രയോ​ഗിച്ചു; രാം വിലാസ് പാസ്വാൻ

Published : Jan 18, 2019, 10:41 PM ISTUpdated : Jan 18, 2019, 10:45 PM IST
ആർജെഡി നേതാക്കൾ പാർലമെൻറിൽ അസഭ്യവാക്കുകൾ പ്രയോ​ഗിച്ചു; രാം വിലാസ് പാസ്വാൻ

Synopsis

മുന്നാക്ക സംവരണ ബിൽ സംബന്ധിച്ച് പാർലമെന്റിൽ നടക്കുന്ന സംവാദത്തിനിടെ ഇരുവരും തനിക്കെതിരെ അസഭ്യവാക്കുകൾ പ്രയോ​ഗിക്കുകയായിരുന്നു. ബില്ലിനെ അനുകൂലിച്ച് താൻ സംസാരിച്ചതിനെ തുടർന്നായിരുന്നു ഇരുവരും ‌അസഭ്യവാക്കുകൾ പ്രയോ​ഗിച്ചതെന്നും പാസ്വാൻ പറഞ്ഞു. 

ദില്ലി: പാർലമെൻ്റിൽ‌വച്ച് ആർജെഡി നേതാക്കൾ അസഭ്യവാക്കുകൾ പ്രയോ​ഗിച്ചെന്ന് ആരോപിച്ച് ബിജെപി സഖ്യകക്ഷിയായ ലോക് ജനശക്തി പാർട്ടി ആധ്യക്ഷൻ രാം വിലാസ് പാസ്വാൻ രം​ഗത്ത്. ആർജെഡി നേതാക്കളായ മിസാ ഭാരതി, മനോജ് ജാ എന്നിവർക്കെതിരേയാണ്  പാസ്വാൻ ആരോപണം ഉന്നയിച്ചത്. 

മുന്നാക്ക സംവരണ ബിൽ സംബന്ധിച്ച് പാർലമെന്റിൽ നടക്കുന്ന സംവാദത്തിനിടെ ഇരുവരും തനിക്കെതിരെ അസഭ്യവാക്കുകൾ പ്രയോ​ഗിക്കുകയായിരുന്നു. ബില്ലിനെ അനുകൂലിച്ച് താൻ സംസാരിച്ചതിനെ തുടർന്നായിരുന്നു ഇരുവരും ‌അസഭ്യവാക്കുകൾ പ്രയോ​ഗിച്ചതെന്നും പാസ്വാൻ പറഞ്ഞു. ജനുവരി ഒമ്പതിനായിരുന്നു സംഭവം. 

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക വിഭാഗത്തിലുള്ളവർക്ക് 10 ശതമാനം സംവരണം നൽകാൻ കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ എടുത്ത തീരുമാനത്തിനെ ശക്തമായാണ് ആർജെഡി എതിർക്കുകയാണ്. ആർജെഡി ഒരേസമയം രണ്ട് കുതിരകളെ ഓടിക്കുകയാണ്. ഉത്തർപ്രദേശിൽ ആർജെഡി എസ്പി-ബിഎസ്പിമായും ബീഹാറിൽ കോൺ​ഗ്രസ്സുമായും സഖ്യമുണ്ടാക്കിയിരിക്കുകയാണ് ആർജെഡിയെന്നും പസ്വാൻ പറഞ്ഞു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ശക്തമായ സർക്കാറോ നിസ്സഹായനായ സർക്കാറാണോ വേണ്ടതെന്ന് ജനങ്ങൾ തീരുമാനിക്കട്ടെയെന്നും പസ്വാൻ കൂട്ടിച്ചേർത്തു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

5 വയസുകാരനെ ഉള്‍പ്പെടെ നിരവധി കുട്ടികളെ ക്രൂരമായി ഉപദ്രവിച്ച് യുവാവ്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്, പോക്സോ ചുമത്താൻ നിർദേശം
അച്ഛൻ്റെ മൃതദേഹം മകൻ ക്രൈസ്‌തവ രീതിയിൽ സംസ്‌കരിച്ചു; നാട്ടുകാർ എതിർത്തു; തർക്കം കലാപത്തിലേക്ക്; ബസ്‌തറിൽ സംഘർഷാവസ്ഥ