
ബംഗളൂരു: കോഴിക്കോട് നിന്നും ബംഗളുരുവിലേക്കു പോയ കെഎസ്ആർടിസി ബസിൽ കൊള്ള. യാത്രക്കാരുടെ പണവും ആഭരണങ്ങളും നഷ്ടപ്പെട്ടു. ആയുധങ്ങളുമായി എത്തി ഭീഷണിപ്പെടുത്തിയായിരുന്നു കൊള്ള. ഇന്ന് പുലർച്ചെ മൂന്നോടെ മൈസുരുവിനും ബംഗളുരുവിനും ഇടയിലെ ചിന്നപട്ടണയ്ക്കു സമീപമായിരുന്നു സംഭവം.
മൂത്രം ഒഴിക്കാനായി ഡ്രൈവർ ബസ് റോഡരികിൽ നിർത്തി പുറത്തിറങ്ങിയ സമയമാണ് നാലംഗം കൊള്ളസംഘം ബസിലേക്ക് ഇരച്ചുകയറിയത്. രണ്ടു ബൈക്കുകളിലായാണ് ഇവർ എത്തിയത്. ബുധനാഴ്ച വൈകുന്നേരം ആറോടെയാണ് ബസ് കോഴിക്കോടുനിന്നും പുറപ്പെട്ടത്. സുൽത്താൻ ബത്തേരി ഡിപ്പോയിലെ ജീവനക്കാരാണ് ബസിലുണ്ടായിരുന്നത്.
യാത്രക്കാരുടെ കഴുത്തിൽ അരിവാൾവച് ഭീഷണിപ്പെടുത്തിയായിരുന്നു കൊള്ള. 45 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. എല്ലാവരും ഉറക്കത്തിലായിരുന്നു. ഡ്രൈവർ ഓടിയെത്തി ബസെടുക്കാൻ ശ്രമിച്ചപ്പോൾ കവർച്ചക്കാർ ഇറങ്ങിയോടി. യാത്രക്കാർ എല്ലാവരും സുരക്ഷിതരാണ്. പുലർച്ചെയായതിനാൽ ബൈക്ക് നന്പർ ശ്രദ്ധിക്കാൻ കഴിഞ്ഞില്ലെന്ന് യാത്രക്കാർ മൊഴി നൽകി. ചിക്കനെല്ലൂർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam