റോഹിഗ്യന്‍ അഭയാര്‍ത്ഥികള്‍ കേരളത്തിലേക്ക് കൂട്ടപാലായനം നടത്തുന്നതായി ആര്‍.പി.എഫ്

By Web TeamFirst Published Sep 28, 2018, 6:37 PM IST
Highlights

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും കുടുംബത്തോടെയാണ് റോഹിഗ്യന്‍ അഭയാര്‍ത്ഥികള്‍ വരുന്നത്. ഇവര്‍ കൂടുതലായി കാണപ്പെടുന്ന പതിനാല് തീവണ്ടികളുടെ പട്ടികയും പുറത്തു വിട്ടിട്ടുണ്ട്. 

ചെന്നൈ: ഉത്തരേന്ത്യയില്‍ നിന്നും വടക്കുകിഴക്കേ ഇന്ത്യയില്‍ നിന്നുമായി ആയിരക്കണക്കിന് റോഹിഗ്യന്‍ അഭയര്‍ത്ഥികള്‍ കേരളത്തിലേക്ക് പാലായനം ചെയ്യുന്നതായി റെയില്‍വേ സംരക്ഷണ സേന‍.  ആര്‍പിഎഫ് പ്രിന്‍സിപ്പല്‍ ചീഫ് സെക്യൂരിറ്റി കമ്മീഷണറാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും  കുടുംബമായി എത്തുന്ന റോഹിംഗ്യങ്ങള്‍ ചെന്നൈയിലും മറ്റു ദക്ഷിണേന്ത്യന്‍ നഗരങ്ങളിലുമിറങ്ങി കേരളത്തിലേക്ക് കടക്കുന്നുവെന്നാണ് ആര്‍പിഎഫ് പറയുന്നത്. ഈ സാഹചര്യത്തില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ നിന്നും വരുന്ന ട്രെയിനുകളില്‍ നിരീക്ഷണം ശക്തമാക്കണമെന്നും പിടികൂടുന്നവരെ അതത് ഇടങ്ങളിലെ പൊലീസ് സേനകള്‍ക്ക് കൈമാറണമെന്നുമാണ് റെയില്‍വേ പൊലീസ് മേധാവി നിര്‍ദേശിച്ചിരിക്കുന്നത്. റോഹിഗ്യന്‍ അഭയാര്‍ത്ഥികള്‍ കൂടുതലായി കാണപ്പെടുന്ന പതിനാല് തീവണ്ടികളുടെ പട്ടികയും ആര്‍പിഎഫ് പുറത്തുവിട്ടിട്ടുണ്ട്. ഇവയിലേറെയും തമിഴ് നാട്ടിലേക്കുള്ള തീവണ്ടികളാണ്. 

കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ അഭ്യന്തമന്ത്രിയും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് അഭയാര്‍ത്ഥികളുടെ പാലായാനം ശക്തമായിട്ടുണ്ടെന്നും ഇതിനെതിരെ ജാഗ്രത വേണമെന്നും നിര്‍ദേശിച്ചിരുന്നു. ഇവര്‍ക്ക് അഭയം നല്‍കുകയും സര്‍ക്കാര്‍ രേഖകള്‍ ഉണ്ടാക്കാന്‍ അവസരം ലഭിക്കുകയും ചെയ്യുന്നത് ഭാവിയില്‍ വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്നാണ് രാജ് നാഥ് സിംഗ് പറഞ്ഞത്. 

click me!