റോണോ മടങ്ങുന്നത് നേട്ടങ്ങളുടെ നെറുകയില്‍ നിന്ന്

Web Desk |  
Published : Jul 10, 2018, 11:33 PM ISTUpdated : Oct 04, 2018, 02:55 PM IST
റോണോ മടങ്ങുന്നത് നേട്ടങ്ങളുടെ നെറുകയില്‍ നിന്ന്

Synopsis

റയല്‍ മാഡ്രിഡിനായി 438 മത്സരങ്ങളില്‍ പോര്‍ച്ചുഗീസ് താരം ബൂട്ടുക്കെട്ടി.

മാഡ്രിഡ്: ഒന്‍പത് വര്‍ഷം മുന്‍പ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡിലെത്തുമ്പോള്‍ ഇത്രയും നേട്ടങ്ങള്‍ സ്വന്തമാക്കുമെന്ന് ഫുട്‌ബോള്‍ ലോകം ചിന്തിച്ച് കാണില്ല. അത്രത്തോളമുണ്ട് റയല്‍ മാഡ്രിഡില്‍ ക്രിസ്റ്റിയാനോയുടെ നേട്ടം. ക്രിസ്റ്റിയാനോയുടെ ജീവിതം തന്നെയാണ് റയലിലെത്തിയതോടെ മാറിയത്. 

റയല്‍ മാഡ്രിഡിനായി 438 മത്സരങ്ങളില്‍ പോര്‍ച്ചുഗീസ് താരം ബൂട്ടുക്കെട്ടി. 450 ഗോളുകള്‍ 33കാരന്റെ പേരിലുണ്ട്. 119 തവണ ഗോളിന് വഴിയൊരുക്കിയതും ക്രിസ്റ്റിയാനോയാണ്. അഞ്ച് ബലന്‍ ഡി ഓര്‍ പുരസ്‌കാരങ്ങളില്‍ നാലും സ്വന്തമാക്കിയത് റയല്‍ മാഡ്രിഡില്‍  എത്തിയ ശേഷം. 

നാല് ചാംപ്യന്‍സ് ലീഗ് കിരീടങ്ങള്‍ റയലിനൊപ്പം നേടി. മൂന്ന് ഗോള്‍ഡന്‍ ബൂട്ടുകളും മുന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം നേടി. എന്നാല്‍ ഒമ്പത് വര്‍ഷത്തിനിടെ രണ്ട് ലാ ലിഗ കിരീടങ്ങള്‍ മാത്രമാണ് ക്രിസ്റ്റ്യാനോയ്ക്ക് നേടാന്‍ സാധിച്ചത്. മൂന്ന് യുവേഫ സൂപ്പര്‍ കപ്പ്. അത്രയും തന്നെ ക്ലബ് ലോകകപ്പും റോണോ റയലിനായി കളിച്ചപ്പോള്‍ നേടി. രണ്ട് വീതം സ്പാനിഷ് സൂപ്പര്‍ കപ്പും കോപ്പ ഡെല്‍ റേയും ക്രിസ്റ്റ്യാനോയുടെ പേരിലുണ്ട്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മലബാർ എക്സ്പ്രസിൽ പൊലീസിന് നേരെ കത്തി വീശി യാത്രക്കാരൻ; അക്രമം പ്രതി ടിടിഇയോട് തട്ടിക്കയറിയപ്പോൾ ഇടപെട്ടതോടെ
രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി, നിരക്കുകൾ ഇങ്ങനെ; പരീക്ഷണ ഓട്ടത്തിൽ 180 കി.മീ വേഗത