തിരുവാഭരണ ദർശനത്തിനെത്തുന്ന തീർത്ഥാടകരുടെ എണ്ണം കുറഞ്ഞു: ശശികുമാര വര്‍മ്മ

Published : Jan 12, 2019, 08:51 AM ISTUpdated : Jan 12, 2019, 09:01 AM IST
തിരുവാഭരണ ദർശനത്തിനെത്തുന്ന തീർത്ഥാടകരുടെ എണ്ണം കുറഞ്ഞു: ശശികുമാര വര്‍മ്മ

Synopsis

മുൻവർഷങ്ങളേക്കാൾ തിരുവാഭരണ ദർശനത്തിനെത്തുന്ന തീർത്ഥാടകരുടെ എണ്ണം കുറഞ്ഞുവെന്ന് ശശികുമാര വര്‍മ്മ. പരിചയമില്ലാത്ത ആളുകൾ കൊട്ടാരത്തിൽ പതിവായെത്തുന്നത് ആശങ്കയുണ്ടാക്കിയെന്നും ശശികുമാര വര്‍മ്മ. 

പന്തളം: മുൻ വർഷങ്ങളേക്കാൾ തിരുവാഭരണ ദർശനത്തിനെത്തുന്ന തീർത്ഥാടകരുടെ എണ്ണം കുറഞ്ഞുവെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ്മ. പരിചയമില്ലാത്ത ആളുകൾ കൊട്ടാരത്തിൽ പതിവായെത്തുന്നത് ആശങ്കയുണ്ടാക്കിയെന്നും ശശികുമാര വര്‍മ്മ പറഞ്ഞു.

സുരക്ഷ കൃത്യമായി പ്രവർത്തിച്ചാൽ തിരുവാഭരണം സുരക്ഷിതമായി എത്തും. സുരക്ഷ ഇരട്ടിയാക്കിയത് ഘോഷയാത്രയിൽ പങ്കെടുക്കുന്ന തീർത്ഥാടകരെ അകറ്റാൻ ഇടയാക്കില്ലെന്നും ശശികുമാര വര്‍മ്മ പറഞ്ഞു. തിരുവാഭരണ വാഹകരെ സ്വഭാവ ശുദ്ധിയും പരിശുദ്ധിയും നോക്കിയ ശേഷമാണ് തെരഞ്ഞെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, മകര സംക്രമ പൂജയ്ക്ക് അയ്യപ്പവിഗ്രഹത്തിൽ ചാർത്തുന്നതിനുളള തിരുവാഭരണങ്ങളും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് പന്തളത്തുനിന്ന് പുറപ്പെടും. പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിലാണ് തിരുവാഭരണം ഇപ്പോഴുള്ളത്. ഘോഷയാത്രക്ക് വിപുലമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വി പ്രിയദര്‍ശിനി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റാകും; കോര്‍പറേഷനിൽ ആര്‍പി ശിവജി സിപിഎം കക്ഷി നേതാവാകും
യാത്രക്കിടയിൽ ഇനി വൃത്തിയുള്ള ശുചിമുറി അന്വേഷിച്ച് അലയണ്ട; 'ക്ലൂ' ഉടൻ വിരൽത്തുമ്പിലെത്തും, ഡിസംബർ 23ന് ആപ്പ് ഉദ്ഘാടനം ചെയ്യും