
കാസർഗോഡ് : കേരളത്തിൽ സൈക്കിൾ ഓടിക്കുന്നതിനും ലൈസൻസ് വേണോ ..? വേണമെന്നാണ് കാസർഗോട്ടെ ഹൈവേ പൊലീസ് പറയുന്നത്. ലൈസൻസില്ലാതെ സൈക്കിൾ ഓടിച്ചതിന് യാത്രക്കാരനിൽ നിന്നും 500 രൂപ പിഴയാണ് പൊലീസ് ഈടാക്കിയത്. അതും മറ്റൊരു വാഹനത്തിന്റെ പേരിൽ.
കഴിഞ്ഞ ദിവസം കാസർഗോഡ് മംഗൽപാടിയിലാണ് സംഭവം. ഉത്തർപ്രദേശ് സ്വദേശിയും കുക്കാറിൽ താമസക്കാരനുമായ കാസിമിൽ നിന്നാണ് പിഴ ഈടാക്കിയത്. ദേശീയപാതയിലൂടെ സൈക്കിൾ ഓടിച്ച് വരുന്നതിനിടെ ഹൈവെ പൊലീസ് തടഞ്ഞെന്നാണ് കാസിം പറയുന്നത്. അമിത വേഗതയിൽ വന്നതിന് 2000 രൂപയാണ് ആവശ്യപ്പെട്ടത്. ഇത്രയും പണമില്ലെന്ന് പറഞ്ഞതോടെ 500 രൂപ പിഴ ഈടാക്കി രസീത് ൻൽകി.
മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള കെഎൽ 14 ക്യൂ 7874 എന്ന കാറിന്റെ നമ്പരാണ് രസീതിൽ കാണിച്ചിരിക്കുന്നത്. സ്‌കൂട്ടർ യാത്രക്കാരനാണ് പിഴ നൽകിയതെന്നും മറിച്ചുള്ള പ്രചാരണം തെറ്റാണെന്നും ഹൈവേ പൊലീസ് അധികൃതർ പറഞ്ഞു. സംഭവം വിവാധമായതോടെ ജില്ലാ പൊലീസ് മേധാവി ഡോ.എ.ശ്രീനിവാസ് അന്വേഷണത്തിന് ഉത്തരവിട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam