
കണ്ണൂർ: തലശേരിയിൽ ആർ.എസ്.എസ് പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ ആറ് സിപിഎം പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി. കതിരൂർ മനോജ് വധക്കേസിൽ ഒന്നാം പ്രതിയായ വിക്രമനടക്കം ആറ് പേരാണ് കുറ്റക്കാരെന്ന് തലശേരി അഡിഷണൽ സെഷൻസ് കോടതി കണ്ടെത്തിയത്.
2007ലാണ് കേസിനാസ്പദമായ സംഭവം. സിപിഎം വിട്ട് ആർ.എസ്.എസിൽ ചേർന്ന രഞ്ജിത്ത് എന്നയാളെ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്. വധശ്രമത്തിൽ രഞ്ജിത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു. കേസ് ശിക്ഷാ വിധി പറയാനായി മാറ്റിയിരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam