ആര്‍.എസ്.എസിന്‍റെ സംവാദ പരിപാടിയിലേക്ക് രാഹുലിനും യെച്ചൂരിക്കും ക്ഷണം

By Web TeamFirst Published Aug 27, 2018, 3:15 PM IST
Highlights

 പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആർഎസ്എസ് സർസംഘ്ചാലക് മോഹൻഭഗവതും പങ്കെടുക്കുന്ന സമ്മേളനത്തിലേക്കാണ് രാഹുല്‍ ഗാന്ധിയേയും യെച്ചൂരിയേയും ക്ഷണിച്ചിക്കാന്‍ ആര്‍എസ്എസ് തീരുമാനിച്ചത്. 


ദില്ലി: രാഹുൽ ഗാന്ധിയെ സംവാദത്തിന് ക്ഷണിക്കാൻ തീരുമാനിച്ച് ആർഎസ്എസ്. ഇന്ത്യയുടെ ഭാവി എന്ന പേരിൽ ദില്ലിയിൽ സംഘടിപ്പിക്കുന്ന സമ്മേളനത്തിലേക്കാണ് ആർഎസ്എസ് രാഹുൽ ഗാന്ധിയെ ക്ഷണിക്കുന്നത്. സിപിഎം ജനറൽ സെക്രട്ടറി  സീതാറാം യെച്ചൂരിയേയും ക്ഷണിക്കും.

ദില്ലിയിലെ വിഗ്യാൻ ഭവനിൽ ഈ മാസം പതിനേഴ് മുതൽ പത്തൊമ്പത് വരെയാകും സംവാദം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആർഎസ്എസ് സർസംഘ്ചാലക് മോഹൻഭഗവതും സമ്മേളനത്തിൽ പങ്കെടുത്തും.  മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയെ ആർഎസ്എസ് നേരത്തെ പ്രഭാഷണത്തിനായി ക്ഷണിച്ചിരുന്നു.
 

click me!