സിറിയന്‍ രാസായുധ പ്രയോഗം: യുഎന്‍ പ്രമേയം വീറ്റോ ചെയ്ത് റഷ്യ

By Web DeskFirst Published Apr 13, 2017, 9:12 AM IST
Highlights

വാഷിങ്ടണ്‍: സിറിയയിലെ രാസായുധ പ്രയോഗത്തിനെതിരായ യു.എന്‍ പ്രമേയം റഷ്യ വീറ്റോ ചെയ്തു. വടക്കന്‍ സിറിയയില്‍ ഉണ്ടായ രാസായുധ പ്രയോഗം അപലപിച്ചാണ് യു.എന്‍ പ്രമേയം.

സംഭവത്തില്‍ വേഗത്തില്‍ അന്വേഷണം നടത്തണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. റഷ്യയും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുള്ള അഭിപ്രായ ഭിന്നതകളാണ് പ്രമേയം വീറ്റോ ചെയ്യുന്നതിന് കാരണമായത്.

സുരക്ഷ കൗണ്‍സിലിലെ 10 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു. ബ്രിട്ടന്‍, ഫ്രാന്‍സ്, അമേരിക്ക എന്നീ രാജ്യങ്ങള്‍ അനുകൂലിച്ചവരില്‍ ഉള്‍പ്പെടുന്നു. റഷ്യ, ബോളീവിയ, ചൈന എന്നീ രാജ്യങ്ങള്‍ എതിര്‍ത്തു. കസാഖിസ്താന്‍, എത്യോപ്യ എന്നിവര്‍ നിഷ്പക്ഷ നിലപാടെടുത്തു.

click me!