26 കൊല്ലം അയാള്‍ കൊലപ്പെടുത്തിയത് 82 സ്ത്രീകളെ

Published : Apr 17, 2017, 04:10 AM ISTUpdated : Oct 05, 2018, 12:35 AM IST
26 കൊല്ലം അയാള്‍ കൊലപ്പെടുത്തിയത് 82 സ്ത്രീകളെ

Synopsis

സൈബീരിയ: മിഖായേല്‍ പോപ്‌കോവ് എന്ന പോലീസുകാരന്‍റെ  കൊടും ക്രൂരത ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഒരു കൊലപാതകത്തിന് പിടിയിലായ ഇയാളോട് കോടതി ചോദിച്ചു എത്ര സ്ത്രീകളെ ഭോഗിച്ച് കൊന്നിട്ടുണ്ട് എന്ന ചോദ്യത്തിന് താന്‍ കണക്ക് സൂഷിക്കാറില്ല എന്നായിരുന്നു പോപ്‌കോവിന്റെ മറുപടി. ഏകദേശം 82 സ്ത്രീകള്‍ ഇയാളുടെ ക്രുരതയ്ക്കിരയായിട്ടുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. യഥാര്‍ത്ഥ സംഖ്യ ഇതില്‍ കൂടുതല്‍ ആയിരിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. 

സൈബീരിയയിലെ അങ്കാര്‍സ്‌കിലാണ് സംഭവം നടന്നത്. പതിനെട്ട് വര്‍ഷ കാലയളവിലാണ് പോപ്‌കോവ് ക്രൂരകൃത്യം മുഴുവന്‍ ചെയ്തത്. താന്‍ ബലാത്സംഗം ചെയ്ത് കൊല്ലുന്ന സ്ത്രീകളുടെ തലയറുത്ത് മാറ്റുന്നതും ഇയാളുടെ ശൈലിയായിരുന്നു. ചിലരുടെ ഹൃദയം തരുന്നെടുത്തിരുന്നു. തന്റെ ഇരകളെ മരണത്തിന് മുമ്പും ശേഷവും ലൈംഗിക വൈകൃതത്തിന് ഇരയാക്കുന്നതില്‍ ഇയാള്‍ ആനന്ദം കണ്ടെത്തിയിരുന്നു. 

മാതൃകാ പോലീസ് ഉദ്യോഗസ്ഥനായും കുടുംബനാഥനായും സമൂഹത്തില്‍ ജീവിക്കുമ്പോള്‍ തന്നെയാണ് ഇയാള്‍ ക്രൂരമായ കൊലപാതകങ്ങള്‍ ചെയ്തിരുന്നത്. പോപ്‌കോവിന്റെ ഇരയായവരില്‍ സര്‍ക്കാര്‍ ജീവനക്കാരും വേശ്യകളും ഫാക്ടറി ജീവനക്കാരും വിദ്യാര്‍ത്ഥിനികളും ഉള്‍പ്പെട്ടിരുന്നു. തങ്ങള്‍ക്ക് മുന്നില്‍ മാതൃകാ പുരുഷനായി ജീവിച്ച പോപ്‌കോവ് ഇത്രയും ക്രൂരകൃത്യം ചെയ്തുവെന്ന വാര്‍ത്ത മക്കളും ബന്ധുക്കളും ഞെട്ടലോടെയാണ് കേട്ടത്. 

മനോനിലയിലെ തകരാറും ഭാര്യ വിശ്വാസ വഞ്ചന കാട്ടിയെന്ന തിരിച്ചറിവും കൊലപാതകം ചെയ്യാന്‍ ഇയാളെ പ്രേരിപ്പിച്ചുവെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നത്. 1992ലാണ് പോപ്‌കോവ് ആദ്യ കൊലപാതകം ചെയ്തത്. ഒരു സ്ത്രീയെ കൊല്ലണമെന്ന അതിയായ മോഹത്തിന്റെ പേരില്‍ താന്‍ വാഹനത്തില്‍ ലിഫ്റ്റ് നല്‍കിയ സ്ത്രീയെ കൊല്ലുകയായിരുന്നെന്ന് പോപ്‌കോവ് വെളിപ്പെടുത്തി. 

പിന്നീട് മനസ് മരവിപ്പിക്കുന്ന നിരവധി കൊലപാതകങ്ങള്‍ പോപ്‌കോവ് ചെയ്തു കൂട്ടി. ചരിത്രത്തിലെ ഏറ്റവും ക്രുരനായ പരമ്പര കൊലയാളിയായിട്ടാകും ഇയാളെ അടയാളപ്പെടുത്തുക.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സർക്കാർ ഹോമിൽ നിന്നും ഒളിച്ചോടിയ കുട്ടികളെ പൊലീസുകാരൻ ചമഞ്ഞ് പീഡിപ്പിച്ചു, യുവാവിന് 7 വർഷം തടവ്
സൈക്കിളിൽ കറങ്ങും, ഹാർഡ് ഡിസ്ക് അടക്കം നശിപ്പിച്ച് മടക്കം, കടലിൽ ചാടിയിട്ടും വിട്ടില്ല, 'പരാതി കുട്ടപ്പന്‍' പിടിയില്‍