ജൈവവൈവിധ്യം നിലനിര്‍ത്തികൊണ്ടുളള വികസനം മാത്രമേ നടപ്പിലാക്കാവൂ: എസ് ശര്‍മ

Published : Aug 30, 2018, 10:37 AM ISTUpdated : Sep 10, 2018, 04:13 AM IST
ജൈവവൈവിധ്യം നിലനിര്‍ത്തികൊണ്ടുളള വികസനം മാത്രമേ  നടപ്പിലാക്കാവൂ:  എസ് ശര്‍മ

Synopsis

ജൈവവൈവിധ്യം നിലനിര്‍ത്തികൊണ്ടുളള വികസനം മാത്രമേ  നടപ്പിലാക്കാവൂ എന്ന് എംഎല്‍എ എസ് ശര്‍മ. സംസ്ഥാനത്തുണ്ടായ മഹാപ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

തിരുവനന്തപുരം: ജൈവവൈവിധ്യം നിലനിര്‍ത്തികൊണ്ടുളള വികസനം മാത്രമേ  നടപ്പിലാക്കാവൂ എന്ന് എസ് ശര്‍മ. സംസ്ഥാനത്തുണ്ടായ മഹാപ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ ഗൗരവത്തോടെ കാണണം. മഹാപ്രളയം  മൂലം കേരളത്തിന്‍റെ ജനജീവിതം താറുമാറായി. അതിനാല്‍‌ സര്‍ക്കാര്‍ നവകേരളം സൃഷ്ടിക്കാന്‍ വേണ്ട നടപടി സ്വീകരിക്കണം.  കാലാവസ്ഥ സാക്ഷരതയെ കുറിച്ച് ശരിയായ അറിവ് നല്‍കണം. പ്രകൃതി കെടുതികളുടെ ആഘാതം ലഘൂകരിക്കാനുളള മാര്‍ഗങ്ങള്‍ സ്വീകരിക്കണം.  
തീരദേശങ്ങള്‍ സംരക്ഷിക്കാനുളള മാര്‍ഗങ്ങള്‍ സ്വീകരിക്കണം. മണ്ണ്, വായു, വെള്ളം എന്നിവയുടെ സവിശേഷതകള്‍ കണക്കിലെടുത്ത് അവയെ സംരക്ഷിക്കണം. 
പ്രകൃതിയ്ക്ക് താങ്ങാന്‍ കഴിയുന്ന രീതിയിലുളള വികസനങ്ങളെ നടപ്പിലാകാവൂ എന്നും എസ് ശര്‍മ പറഞ്ഞു. പ്രളയക്കെടുതിയില്‍ നിന്ന് മുക്തിനേടാനുളള നിര്‍ദ്ദേശങ്ങള്‍ നിയമസഭയില്‍ അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. 

രക്ഷാപ്രവര്‍ത്തനം നടത്തിയ സൈന്യത്തിനും മത്സ്യതൊഴിലാളികള്‍ക്കും യുവതലമുറയ്ക്കും അദ്ദേഹം നന്ദി അറിയിച്ചു. പ്രളയക്കെടുതിയുടെ വാര്‍ത്തകള്‍ ലോകത്തെ അറിയിച്ച മാധ്യമങ്ങളെയും അദ്ദേഹം പ്രശംസിച്ചു.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരളം മുഴുവൻ ഒപ്പമുണ്ട്, 122 സ്വപ്ന ഭവനങ്ങളുടെ വാര്‍പ്പ് പൂര്‍ത്തിയായി; മുണ്ടക്കൈ -ചൂരല്‍മല ദുരന്ത ബാധിതരെ ചേർത്തുപിടിച്ച് സർക്കാർ
ഇനി ഓർമ്മ, ശ്രീനിവാസന് വിട നല്‍കി സിനിമാ സാംസ്കാരിക ലോകം; സംസ്കാര ചടങ്ങുകൾ ഒദ്യോഗിക ബഹുമതികളോടെ പൂർത്തിയായി