ഓപ്ഷൻ നൽകിയ പൊലീസ് സ്റ്റേഷനുകൾ അനുവദിക്കാതെ ദൂര സ്ഥലങ്ങളിലേക്ക് സ്ഥലമാറ്റിയതിനെ ചോദ്യം ചെയ്ത് സി പി ഒമാർ രംഗത്തെത്തിയിരുന്നു. ഒരു മാസത്തിനുള്ളിൽ ഉദ്യോഗസ്ഥർ നൽകിയ ഓപ്ഷൻ പ്രകാരം സ്ഥലമാറ്റം നൽകാൻ സംസ്ഥാന പൊലീസ് മേധാവിക്ക് അഡ്മിനിസ്ട്രേഷൻ ട്രൈബ്യൂണൽ നിർദേശം നൽകി
പാലക്കാട്: പാലക്കാട്ടെ 9 സിവിൽ പൊലീസ് ഓഫീസർമാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ. സംസ്ഥാന അഡ്മിനിസ്ട്രേഷൻ ട്രൈബ്യൂണൽ ആണ് സ്റ്റേ ചെയ്തത്. ഓപ്ഷൻ നൽകിയ പൊലീസ് സ്റ്റേഷനുകൾ അനുവദിക്കാതെ ദൂര സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റിയതിനെ ചോദ്യം ചെയ്ത് സി പി ഒമാർ രംഗത്തെത്തിയിരുന്നു. ഒരു മാസത്തിനുള്ളിൽ ഉദ്യോഗസ്ഥർ നൽകിയ ഓപ്ഷൻ പ്രകാരം സ്ഥലമാറ്റം നൽകാൻ സംസ്ഥാന പൊലീസ് മേധാവിക്ക് അഡ്മിനിസ്ട്രേഷൻ ട്രൈബ്യൂണൽ നിർദേശം നൽകി. കേരള പൊലീസ് അസോസിയേഷന്‍റെയും ഓഫീസേഴ്സ് അസോസിയേഷന്‍റെയും ജില്ലാ, സംസ്ഥാന ഭാരവാഹികളെയാണ് കൂട്ടത്തോടെ സ്ഥലം മാറ്റിയത്.
