ശബരിമലയില്‍ ആര്‍എസ്എസിന്‍റെ അഴിഞ്ഞാട്ടം, ശശികലയ്ക്കെതിരെ കോടതിയെ സമീപിക്കും:സര്‍ക്കാര്‍

By Web TeamFirst Published Dec 6, 2018, 9:31 AM IST
Highlights

ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണം എന്നു സർക്കാരിന് ഒരു വാശിയും ഇല്ല.അങ്ങനെ ഉണ്ടായിരുന്നെങ്കിൽ 10000 കണക്കിന് സ്‌ത്രീകൾ മല കയറിയേനെ .അതു ആർക്കും തടയാനും ആകില്ല. ദേവസ്വം മന്ത്രി


തിരുവനന്തപുരം: ശബരിമല വിഷയത്തിനു പിന്നിൽ സങ്കുചിത രാഷ്ട്രീയ താത്പര്യമാണ് പലര്‍ക്കുമുള്ളതെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമലയില്‍ ആര്‍എസ്എസിന്‍റെ അഴിഞ്ഞാട്ടമാണ് നടക്കുന്നത്. ഭക്തജനങ്ങള്‍ക്കെതിരെയല്ല ശബരിമലയെ കലാപകേന്ദ്രമാക്കി മാറ്റാന്‍ ശ്രമിക്കുന്ന വത്സന്‍ തില്ലങ്കേരി അടക്കമുള്ള സാമൂഹികവിരുദ്ധരെ ലക്ഷ്യമിട്ടാണ് സര്ക്കാര്‍ അവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. 

 ലോക്സഭാ തെരഞ്ഞെടുപ്പും ഒരു സീറ്റും കുറച്ചായിരം വോട്ടും കിട്ടാനാണ് ചിലര്‍ ഈ വിഷയം കത്തിക്കുന്നത്. ഇതേക്കുറിച്ച് സര്‍ക്കാരിന് കൃത്യമായി അറിയാം. കോൺഗ്രസ് ഈ വിഷയത്തില്‍ ബിജെപിയുടെ കെണിയിൽപ്പെട്ടു. പ്രഖ്യാപിത നിലപാട് മറന്നാണ് കോണ്‍ഗ്രസ് ഇപ്പോള്‍ കളിക്കുന്നത്. ഈ സങ്കുചിത താത്പര്യ രാഷ്ട്രീയത്തില്‍ നിന്നും രാജ്യത്തിന്‍റെ വിശാലമായ താത്പര്യത്തിലേക്ക് വരാന്‍ യുഡിഎഫ് എങ്കിലും തയ്യാറാവണം എന്ന് ഞാന്‍ അപേക്ഷിക്കുകയാണ്.

ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണം എന്നു സർക്കാരിന് ഒരു വാശിയും ഇല്ല.അങ്ങനെ ഉണ്ടായിരുന്നെങ്കിൽ 10000 കണക്കിന് സ്‌ത്രീകൾ മല കയറിയേനെ .അതു ആർക്കും തടയാനും ആകില്ല. ശശികല വർഗീയത വ്യാപരിപ്പിക്കുന്നതിൽ മുന്നിൽ നിൽക്കുന്ന വനിതയാണ്.  നമ്മള്‍ ഹിന്ദുകള്‍ പരഗതിയില്ലാതെ നടക്കുന്പോള്‍ ദേവസ്വം ബോര്‍ഡിലെ 60 ശതമാനം ജീവനക്കാര്‍ ക്രൈസ്തവരാണ് എന്നൊക്കെ അവര്‍ മൈക്ക് വച്ച് പ്രസംഗിക്കുന്ന വീഡിയോ എന്‍റെ കൈവശമുണ്ട്. ഇന്ന് ഞാന്‍ പത്രത്തില്‍ വായിച്ചത് അവര്‍ എനിക്കെതിരെ ഒരു കോടി രൂപയുടെ മാനനഷ്ടക്കേസ് കൊടുക്കും എന്നാണ്. അവരുടെ വെല്ലുവിളി ഞാന്‍ സ്വീകരിക്കുകയാണ്. ശശികലയുടെ വര്‍ഗ്ഗീയവിഷ പ്രചരണത്തിനെതിരെ സര്‍ക്കാര്‍ കോടതിയെ സമീപിക്കും. 

click me!