ശബരിമല എല്ലാവരുടേതുമാണ്; മതേതരത്വത്തെ തകർക്കുന്ന ഹർജി കൊണ്ടുവരരുത്: ഹൈക്കോടതി

Published : Oct 29, 2018, 01:08 PM ISTUpdated : Oct 29, 2018, 01:29 PM IST
ശബരിമല എല്ലാവരുടേതുമാണ്; മതേതരത്വത്തെ തകർക്കുന്ന ഹർജി കൊണ്ടുവരരുത്: ഹൈക്കോടതി

Synopsis

ശബരിമല എല്ലാ മതക്കാരുടേതുമാണെന്ന് ഹൈക്കോടതി. അഹിന്ദുക്കൾക്ക് ശബരിമലയിൽ പ്രവേശനം അനുവദിയ്ക്കരുതെന്നാവശ്യപ്പെട്ട് കോടതിയിൽ ഹർജി നൽകിയ ടി.ജി.മോഹൻദാസിനെ കോടതി രൂക്ഷമായി വിമർശിച്ചു.

കൊച്ചി: ശബരിമലയിൽ അഹിന്ദുക്കൾക്ക് പ്രവേശനം നൽകരുതെന്ന ഹർജി നൽകിയ ടി.ജി.മോഹൻദാസിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. നാടിന്‍റെ മതേതരത്വം തകർക്കുന്ന ആവശ്യങ്ങളുന്നയിക്കരുത്. ഇത്തരമൊരു ഹർജി ഇതിന് മുൻപുണ്ടായിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.
 
എല്ലാവരുടേതുമായ ക്ഷേത്രമാണ് ശബരിമല. വാവര് സ്വാമി ഇരിയ്ക്കുന്ന ഇടത്തിലാണോ അഹിന്ദുക്കൾക്ക് പ്രവേശനം വിലക്കണമെന്ന് ആവശ്യമുന്നയിക്കുന്നതെന്നും കോടതി ചോദിച്ചു. സർക്കാരിനോടും ദേവസ്വംബോർഡിനോടും ഹർജിയിൽ നിലപാടറിയിക്കാനും കോടതി നിർദേശം നൽകി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പിണറായിസത്തിന്‍റെ തിക്താനുഭവങ്ങള്‍ക്കിടെ കിട്ടിയ സന്തോഷ വാര്‍ത്ത'; യുഡിഎഫ് പ്രവേശനത്തിൽ പ്രതികരിച്ച് പി വി അൻവർ
മാർട്ടിന്‍റെ വീഡിയോ 200 ഓളം സൈറ്റുകളിൽ, എല്ലാം നശിപ്പിച്ചു; നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ വീഡിയോ പ്രചരിപ്പിച്ചവർ പിടിയിൽ