ശബരിമല വിഷയത്തിൽ പാർലമെൻറ് ഇന്നും പ്രക്ഷുബ്ധമാകും; റഫാലുമായി കോൺഗ്രസും

By Web TeamFirst Published Jan 7, 2019, 9:28 AM IST
Highlights

ശബരിമല വിഷയത്തിൽ പാർലമെൻറ് ഇന്ന് വീണ്ടും  പ്രക്ഷുബ്ധമാകും. വി.മുരളീധരന്റെ വീടിനു നേരെ നടന്ന ആക്രമണത്തിൽ ബിജെപി എംപിമാർ അടിയന്തരപ്രമേയ നോട്ടീസ് നൽകി.

ദില്ലി: ശബരിമല വിഷയത്തിൽ പാർലമെൻറ് ഇന്ന് വീണ്ടും  പ്രക്ഷുബ്ധമാകും. വി.മുരളീധരന്റെ വീടിനു നേരെ നടന്ന ആക്രമണത്തിൽ ബിജെപി എംപിമാർ അടിയന്തരപ്രമേയ നോട്ടീസ് നൽകി. രാവിലെ പാര്‍ലമെന്‍റ് വളപ്പിൽ പ്രതിഷേധിക്കുമെന്നും ബിജെപി അറിയിച്ചു. 

അതേസമയം റഫാൽ ഇടപാട് സഭയിൽ വീണ്ടും ഉയർത്താൻ കോൺഗ്രസ് തീരുമാനിച്ചു. ജെപിസി അന്വേഷണ ആവശ്യം സർക്കാർ തള്ളിയതിനെതിരെ പ്രതിഷേധിക്കാനാണ് കോൺഗ്രസ് തീരുമാനം. രാഹുൽ ഗാന്ധിയുടെ ചോദ്യങ്ങൾക്ക് പ്രതിരോധമന്ത്രി മറുപടി നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാവും കോൺഗ്രസ് നീക്കം. 

മുത്തലാഖ് നിരോധന ഓർഡിനൻസ് ഇന്നും രാജ്യസഭയുടെ അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും പരിഗണിക്കാൻ ഇടയില്ല. നാളെ ശീതകാല സമ്മേളനം അവസാനിച്ച ശേഷം മുത്തലാഖ് നിരോധന ഓർഡിനൻസ് വീണ്ടും പുറപ്പെടുവിക്കാനാണ് സാധ്യത.


 

click me!