ശബരിമല: കേന്ദ്രസർക്കാർ നിയമനിർമാണം നടത്താനുള്ള സാധ്യതയില്ല, ബജറ്റ് സമ്മേളനം 13 വരെ മാത്രം

By Web TeamFirst Published Feb 6, 2019, 4:02 PM IST
Highlights

ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് നരേന്ദ്രമോദി സർക്കാരിന്‍റെ അവസാനത്തെ പാർലമെന്‍റ് സമ്മേളനമാണ് ഇപ്പോൾ നടക്കുന്നത്. ശബരിമലയിൽ ഇനിയൊരു നിയമനിർമാണം സാധ്യമാകില്ല. പക്ഷേ, ഓർഡിനൻസ് കൊണ്ടുവരാൻ ഇതൊരു തടസ്സവുമല്ല.

ദില്ലി: ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയ്ക്കെതിരെ ഈ പാർലമെന്‍റ് സമ്മേളനത്തിൽ നിയമനിർമാണം നടത്താനുള്ള സാധ്യത മങ്ങി. ഇപ്പോൾ ചേരുന്ന ബജറ്റ് സമ്മേളനം ഈ മാസം 13 വരെയാണ്. ഒരു ബില്ല് ഈ സമ്മേളനത്തിൽ കൊണ്ടുവരാൻ നിയമോപദേശം തേടുന്നതുൾപ്പടെ നിരവധി നടപടികളെടുക്കേണ്ടതുണ്ട്. ഏഴ് ദിവസം കൊണ്ട് ഒരു ബില്ല് പാർലമെന്‍റിൽ കൊണ്ടുവരാൻ കഴിയില്ല. അതുകൊണ്ടു തന്നെ ഈ സമ്മേളനത്തിൽ നിയമനിർമാണത്തിന് സാധ്യതയുമില്ല.

എന്നാൽ ഒരു ഓർഡിനൻസ് കൊണ്ടുവരാൻ സമ്മേളനം ഇല്ലെന്നത് തടസ്സമല്ല. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് വരെ ശബരിമലയിൽ ഓർഡിനൻസ് കൊണ്ടുവരാൻ കേന്ദ്രസർക്കാരിന് കഴിയും. തെരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ സർക്കാർ ഏത് കക്ഷിയാണോ രൂപീകരിക്കുന്നത് ആ സർക്കാരിന് ഈ ഓർഡിനൻസ് എന്തായാലും പരിഗണിക്കേണ്ടി വരികയും ചെയ്യും. 

Read More: ശബരിമല ഓര്‍ഡിനന്‍സ്: സുപ്രീംകോടതി തീരുമാനത്തിന് ശേഷം പരിഗണിക്കാമെന്ന് കേന്ദ്രം

നേരത്തേ സുപ്രീംകോടതിയുടെ തീരുമാനമനുസരിച്ചേ ശബരിമലയുമായി ബന്ധപ്പെട്ട് ഒരു നിയമനിർമാണം നടത്തുന്ന കാര്യം ആലോചിക്കൂ എന്നാണ് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. പ്രകാശ് ജാവദേക്കറുടെ പ്രതികരണം ചുവടെ:

"

click me!