
ശബരിമല: വൃശ്ചിക മാസത്തിലെ മണ്ഡല, മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ച് മണിക്കാണ് നട തുറക്കുന്നത്. രാവിലെ 10 മണി മുതൽ നിലയ്ക്കൽ നിന്ന് ഭക്തരെ കടത്തിവിടുമെന്ന് പൊലീസ് അറിയിച്ചു.
കാൽനടയായി പോകുന്ന ഭക്തരെയാകും ആദ്യം കടത്തി വിടുക. നിലയ്ക്കലിൽ നിന്നുള്ള കെഎസ്ആർടിസി ബസ് സർവീസ് 12 മണിക്കാണ് ട്രിപ്പ് ആരംഭിക്കുന്നത്. ഇത്തവണ നിലയ്ക്കൽ വരെ മാത്രമാണ് സ്വകാര്യ വാഹനങ്ങൾക്ക് പ്രവേശനമുഉള്ളത്.
പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ശബരിമലയിലും സന്നിധാനത്തും പൊലീസ് ഇത്തവണയും ഒരുക്കിയിരിക്കുന്നത്. സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്‍റെ വിധിക്കെതിരെ ശബരിമല വിശ്വാസ കൂട്ടായ്മ നടത്തുന്ന പ്രതിഷേധ സാദ്ധ്യത കണക്കിലെടുത്ത് ഇലവുങ്കൽ മുതൽ സന്നിധാനം വരെ പത്തനംതിട്ട ജില്ലാ കളക്ടർ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. എരുമേലിയും നിരോധനാജ്ഞയ്ക്ക് കീഴിലാണ്.
പ്രതിഷേധ സാദ്ധ്യത കണക്കിലെടുത്ത് 4,500 പൊലീസുകാരെയാണ് നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ നിര്‍ത്തിയിരിക്കുന്നത്. എന്നാല്‍ ശബരിമലയിലോ പമ്പയിലോ അടിസ്ഥാന സൌകര്യമൊന്നും ഒരുക്കിയിട്ടില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam