Latest Videos

മകരവിളക്കിനും തിരക്ക് കുറവ്; സന്നിധാനത്തെ വ്യാപാരികൾ പ്രതിസന്ധിയില്‍

By Web TeamFirst Published Jan 13, 2019, 2:53 PM IST
Highlights

ശബരിമലയില്‍ മകരവിളക്കിനും ഭക്തജനങ്ങളുടെ തിരക്ക് കുറ‌ഞ്ഞതോടെ സന്നിധാനത്തെ വ്യാപാരികൾ പ്രതിസന്ധിയില്‍. ബോർഡിനോട് ഇളവുകൾ തേടിയെങ്കിലും ലേല വ്യവസ്ഥയിൽ വിട്ടുവീഴ്ചക്ക് തയ്യാറായിട്ടില്ല.

സന്നിധാനം: ശബരിമലയില്‍ മകരവിളക്കിനും ഭക്തജനങ്ങളുടെ വരവ് കുറ‌ഞ്ഞതോടെ പ്രതിസന്ധിയിലായി സന്നിധാനത്തെ വ്യാപാരികൾ. ബോർഡിനോട് ഇളവുകൾ തേടിയെങ്കിലും ലേല വ്യവസ്ഥയിൽ വിട്ടുവീഴ്ചക്ക് തയ്യാറായിട്ടില്ല.

സന്നിധാനത്തിന് തൊട്ടരികിലുള്ള കടകളുടെ ലേലമൂല്യം കോടികളാണ്. അകലം കൂടിയാൽ ലക്ഷങ്ങൾ. വൻ തുകയ്ക്കാണ് ശബരിമലയിൽ കടകൾ ലേലത്തിനെടുത്തത്. എന്നാല്‍, തുലാമാസ പൂജയിൽ വ്യാപാരികളുടെ പ്രതീക്ഷകൾ പാളി. തിരക്ക് കുറഞ്ഞതോടെ മണ്ഡലമാസത്തിലും കച്ചവടം ഇടിഞ്ഞു. ഏറെ പ്രതീക്ഷ വച്ച് പുലർത്തിയ മകരവിളക്ക് തീർത്ഥാടന ദിനങ്ങളിലും വ്യാപാരികള്‍ക്ക് ഇപ്പോള്‍ തിരിച്ചടിയായിരിക്കുകയാണ്. ലക്ഷക്കണക്കിന് രൂപയുടെ കച്ചവടം നടന്ന കടകളിൽ വലിയകുറവാണ്  ഇത്തവണയുണ്ടായത്.

നടവരവ് കുറഞ്ഞ് പ്രതിസന്ധി നേരിടുന്ന ദേവസ്വം ബോ‍ർഡും വ്യാപാരികളോട് വിട്ടുവീഴ്ച്ചക്ക് തയ്യാറായിട്ടില്ല. 38കോടി രൂപയ്ക്ക് ലേലചെയ്ത് കൊടുത്തെങ്കിലും എത്തിയത് 17കോടി മാത്രം.കുടിശ്ശിക അടക്കാനുള്ളത് എൻപത് ശതമാനം വ്യാപാരികൾ. ലേലത്തുകയിൽ ഇളവ് നൽകണമെന്ന കച്ചവടക്കാരുടെ ആവശ്യം പതിനേഴിന് ബോർഡ് പരിഗണിക്കും. അതുവരെയുള്ള സാവകാശം താത്കാലിക ആശ്വാസം മാത്രം.

click me!