
പമ്പ: ശബരിമലയില്‍ സ്ത്രീ പ്രവേശനത്തെ എതിര്‍ത്തുകൊണ്ട് പ്രതിഷേധങ്ങളും അക്രമങ്ങളും തുടരുന്നതിനിടെ സമൂഹമാധ്യമങ്ങളിലും വിവിധ പ്രചാരണങ്ങളാണ് നടക്കുന്നത്. ഇന്നലെ ശബരിമലയില്‍ ഡ്യൂട്ടിക്കെത്തിയ ഉദ്യോഗസ്ഥയെ സമരക്കാര്‍ ആക്രമിച്ചിരുന്നു. എന്നാല്‍ ഇവരുടെ ചിത്രം പിന്നീട് പൊലീസ് ആക്രമിച്ച സമരക്കാരിയെന്ന പേരിലായിരുന്നു പ്രചാരണം നടന്നത്.
പ്രതിഷേധക്കാര്‍ അക്രമാസക്തരായ സമയത്ത് എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന് തെളിയിക്കുന്ന വീഡിയോ ആണ് സംഭവം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷം പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന പ്രചാരണങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുന്ന വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെടുകയാണ്. സംഘര്‍ഷഭരിതമായ സാഹചര്യത്തില്‍ ഡ്യൂട്ടിക്കെത്തിയ ഉദ്യോഗസ്ഥയ്ക്ക് നേരെ കല്ലെറിഞ്ഞത് സമരക്കാര്‍ തന്നെയാണെന്നാണ് വീഡിയോ വ്യക്തമാക്കുന്നത്.
തലയ്ക്ക് പരിക്കേറ്റ ഇവരെ സംഭവസ്ഥലത്തുണ്ടായിരുന്ന പൊലീസാണ് അക്രമികളില്‍ നിന്ന് രക്ഷപ്പെടുത്തിയത്. ഇതും വീഡിയോയില്‍ വ്യക്തമാണ്. തുടര്‍ന്ന് പരിക്കേറ്റ് കരയുന്ന സ്ത്രീയെ പൊലീസ് വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചത് വനിതാ പൊലീസുകാരുടെ നേതൃത്വത്തിലായിരുന്നു. എന്നാല്‍ പൊലീസിനെതിരെ തെറ്റായ പ്രചാരണങ്ങള്‍ നടത്താനും സമരത്തിന് പിന്തുണ നേടാനുമായി ഒരു വിഭാഗം ഈ സംഭവം ഉപയോഗിക്കുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam