
പത്തനംതിട്ട: ശബരിമല മണ്ഡലമാസ തീർത്ഥാടന കാലത്തിന്‍റെ മുന്നോടിയായി ഇടത്താവളങ്ങളിൽ സൗകര്യങ്ങൾ ഒരുക്കാൻ നടപടി തുടങ്ങി. പമ്പാ തീരത്തെ ഇടത്താവളങ്ങളുടെ സ്ഥിതി വിലയിരുത്താൻ സബ് കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി.
വടശ്ശേരിക്കര,എരുമേലി, പത്തനംതിട്ട തുടങ്ങി വിവിധ സ്ഥലങ്ങളിലാണ് തീർത്ഥാടകർക്ക് വിശ്രമിക്കാൻ ഇടതാവളങ്ങൾ ഉള്ളത്. പമ്പാ നദീതീരത്ത് സ്ഥിതി ചെയ്യുന്ന ഇടതാവളങ്ങളിലെ സൗകര്യങ്ങളും സുരക്ഷാ സംവിധാനവും ഉദ്യോഗസ്ഥ സംഘം പരിശോധിച്ചു. പൊലീസ് ,ഫയർഫോഴ്സ്, റവന്യൂ , തദ്ദേശ ഭരണ സ്ഥാപനങ്ങൾ തുടങ്ങി എല്ലാ വകുപ്പ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു. പ്രളത്തെ തുടർന്ന് അപകടാവസ്ഥയിലായ കുളികടവുകളിൽ സുരക്ഷാ സംവിധാനങ്ങളും മുന്നറിയിപ്പ് ബോർഡുകളും സജ്ജമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ച് മാറ്റും. ആദ്യദിനം പെരിനാട്, വടശ്ശേരിക്കര, റാന്നി തുടങ്ങിയ പഞ്ചായത്തുകളിലായിരുന്നു പരിശോധന.
സബ് കലക്ടർ വിനയ് ഗോയലിന്‍റെ നേതൃത്വത്തിലുള്ള സംഘത്തിന്‍റെ റിപ്പോർട്ടിനെ ആശ്രയിച്ച് കൂടുതൽ സൗകര്യങ്ങൾ ഇടത്താവളങ്ങളിൽ ഒരുക്കും. പ്രധാന ഇടത്താവളമായ നിലക്കലിൽ ടാറ്റയുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്. അടിസ്ഥാന സൗകര്യങ്ങൾ ഒരിക്കുന്നത് നവം 15 നകം പൂർത്തിയാക്കനാണ് സർക്കാർ നിർദേശം നൽകിയിട്ടുള്ളത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam