ശബരിമല: പുന:പരിശോധന ഹര്‍ജികള്‍ അടിയന്തിരമായി പരിഗണിക്കില്ലെന്ന് സുപ്രീംകോടതി

Published : Oct 09, 2018, 11:04 AM ISTUpdated : Oct 09, 2018, 11:19 AM IST
ശബരിമല: പുന:പരിശോധന ഹര്‍ജികള്‍ അടിയന്തിരമായി പരിഗണിക്കില്ലെന്ന് സുപ്രീംകോടതി

Synopsis

ശബരിമലയില്‍ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധിക്കെതിരായ പുന:പരിശോധനാ ഹര്‍ജി അടിയന്തിരമായി പരിഗണിക്കില്ലെന്ന് സുപ്രീംകോടതി. ക്രമ പ്രകാരം മാത്രമെ ഹര്‍ജികള്‍ പരിഗണിക്കാന്‍സാധിക്കൂ എന്നും സുപ്രിംകോടതി വ്യക്തമാക്കി. 

ദില്ലി: ശബരിമലയില്‍ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിക്കെതിരായ പുന:പരിശോധനാ ഹര്‍ജി അടിയന്തിരമായി പരിഗണിക്കില്ലെന്ന് സുപ്രിംകോടതി. ക്രമ പ്രകാരം മാത്രമെ ഹര്‍ജികള്‍ പരിഗണിക്കാന്‍സാധിക്കൂ എന്നും സുപ്രിംകോടതി വ്യക്തമാക്കി. പൂജ അവധിക്ക് മുമ്പ് തന്നെ ഹര്‍ജി പരിഗണിക്കണമെന്ന് ഹര്‍ജിക്കാരന്‍റെ ആവശ്യം സുപ്രിം കോടതി തള്ളി. പൂജയ്ക്ക് കോടതി അടച്ചാലും അത് കഴിഞ്ഞ് തുറക്കുമല്ലോ എന്നായിരുന്നു സുപ്രിംകോടതിയുടെ ചോദ്യം.

എൻഎസ്എസും പന്തളം രാജകുടുംബവും അടക്കം നാല് പേരാണ് ഇതുവരെ ഹർജികൾ സമർപ്പിച്ചത്.അതേസമയം, ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങൾ സംരക്ഷിക്കാൻ സർക്കാർ നിയമ നിർമ്മാണം നടത്തണമെന്ന് ആവശ്യപ്പെട്ട് വിവിധ ഹൈന്ദവ സംഘടനകൾ ഇന്ന് രാജ്ഭവനിലേക്ക് മാർച്ച് നടത്തും. ജെല്ലിക്കെട്ട് മാതൃകയിൽ ഓര്‍ഡിനൻസ് കൊണ്ടുവരാൻ സർക്കാർ മുൻകൈ എടുക്കണമെന്നും ആവശ്യപ്പെട്ടാണ് രാജ്ഭവൻ മാർച്ച്.

ശബരിമലയിലെ സ്ത്രീ പ്രവേശന കാര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒളിച്ചുകളി അവസാനിപ്പിക്കണമെന്നും ആചാരങ്ങൾ നിലനിർത്തണമെന്നും ഹൈന്ദവ സംഘടനാ നേതാക്കൾ ആവശ്യപ്പെട്ടു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'അധ്യാപകനും വിദ്യാർഥിനിയും തമ്മിലുള്ള ഉഭയസമ്മതപ്രകാരമുള്ള ലൈം​ഗിക ബന്ധം പിരിച്ചുവിടാനുള്ള കാരണമല്ല'; ശിക്ഷാ നടപടി റദ്ദാക്കി അലഹാബാദ് ഹൈക്കോടതി
യാത്രക്ക് മുമ്പ് ടിപ് ഒപ്ഷൻ ഒഴിവാക്കണം, സ്ത്രീ യാത്രക്കാർക്ക് വനിതാ ഡ്രൈവർമാരെ തെരഞ്ഞെടുക്കാൻ ഒപ്ഷൻ നൽകണം; ടാക്സി ആപ്പുകൾക്ക് കേന്ദ്രത്തിന്റെ നിർദേശം