ശബരിമല: 'ചാലക്കയം മുതൽ പാണ്ടിത്താവളം വരെ ഒരീച്ച പോലും ഇനി ക്യാമറ അറിയാതെ പറക്കില്ല'

Published : Nov 24, 2018, 03:44 PM ISTUpdated : Nov 24, 2018, 07:22 PM IST
ശബരിമല: 'ചാലക്കയം മുതൽ പാണ്ടിത്താവളം വരെ ഒരീച്ച പോലും ഇനി ക്യാമറ അറിയാതെ പറക്കില്ല'

Synopsis

ന്നിധാനം നാളെ മുതൽ സുരക്ഷാ ക്യാമറകളുടെ വലയത്തിൽ. ചാലക്കയം മുതൽ പാണ്ടിത്താവളം വരെ 72അത്യാധുനിക ക്യാമറകളാണ് പോലീസ് സ്ഥാപിച്ചത്. 

ശബരിമല: സന്നിധാനം നാളെ മുതൽ സുരക്ഷാ ക്യാമറകളുടെ വലയത്തിൽ. ചാലക്കയം മുതൽ പാണ്ടിത്താവളം വരെ 72അത്യാധുനിക ക്യാമറകളാണ് പോലീസ് സ്ഥാപിച്ചത്. കുഴപ്പക്കാരെ തിരിച്ചറിയുന്നതിനൊപ്പം പൊലീസിനെതിരായ ആരോപണങ്ങൾക്കുള്ള തെളിവയും ക്യാമറ ദൃശ്യങ്ങൾ ഉപയോഗിക്കാനാണ് തീരുമാനം.

പോലീസുകാരുടെ എണ്ണം മുന്പില്ലാത്തവിധം കൂട്ടിയതിനൊപ്പമാണ് സുരക്ഷ ക്യാമറകളും കൂടുതലാക്കുന്നത്. എല്ലാം തീർഥാടകരുടെ സുരക്ഷയ്‌ക്കെന്നാണ് പോലീസ് പറയുന്നത്. പമ്പയ്ക്ക്  നാല് കിലോമീറ്റർ അകലെ ചാലക്കയം മുതൽ സന്നിധാനത്തിനു മുകളിൽ പാണ്ടിത്താവളം വരെ ഒരീച്ചപോലും ക്യാമറ അറിയാതെ പറക്കില്ല. 

500മീറ്റർ അകലെ ഉള്ള ആളുകളുടെ മുഖം പോലും കൃത്യമായി തിരിച്ചറിയാൻ കഴിയുന്ന ക്യാമറകളാണന് തയ്യാറാക്കിയത്. സന്നിധാനത്തെ ഹൈ ടെക് കോൺട്രോൾ റൂമിലാകും നിയന്ത്രണം. നാളെ ഡിജിപി കണ്ട്രോൾ റൂം ഉദ്ഘാടനം ചെയ്യും. 

യുവതീപ്രവേശനം അനുവദിച്ചുള്ള വിധി വന്നതിനു ശേഷം നിരവധി പ്രശ്നങ്ങൾ സന്നിധാനത്തടക്കം ഉണ്ടായിരുന്നു. പല സംഭവങ്ങളും രാഷ്ട്രീയ വിവാദങ്ങൾക്കും കാരണമായി. കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ സഞ്ചരിച്ച വാഹനം എസ്പി തടഞ്ഞെന്നുള്ള വിമര്ശനത്തിൽ പോലീസിന് പിടിവള്ളി ആയത് സിസിടിവി ദൃശ്യം ആയിരുന്നു. സന്നിധാനത്തു അത്തരം പ്രചരണം പൊലീസിനെതിരായി ഉണ്ടായാൽ തെളിവായി ഇനി സിസിടിവി ദൃശ്യം ഉപയോഗിക്കാനാണ് പോലീസ് പദ്ധതി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

2023ൽ സ്വിഗ്ഗി​ ജീവനക്കാരനായ റിനീഷിനെ അകാരണമായി മർദിച്ചു; എസ്എച്ച്ഓ പ്രതാപചന്ദ്രനെതിരെ കൂടുതൽ പരാതികൾ
ദിവാകറിന്റെയും ഒമ്പതുകാരനായ ദേവപ്രായാഗിന്റെയും മഹാദാനം; പുതുജീവൻ നൽകുന്നത് 12 പേർക്ക്