
പത്തനംതിട്ട: തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ തുറക്കും. സ്ത്രീ പ്രവേശന വിധിക്കെതിരായ പ്രതിഷേധങ്ങൾ തുടരുന്നതിനിടെ, കർശന സുരക്ഷാ സംവിധാനങ്ങളാണ് സന്നിധാനത്തും പമ്പയിലും നിലയ്ക്കലടക്കമുള്ള സ്ഥലങ്ങളിലും ഏർപ്പെടുത്തിയിരിക്കുന്നത്.
ദേവസ്വം മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് സന്നിധാനത്ത് അവലോകനയോഗം ചേരും. ശബരിമല ആചാര സംരക്ഷണ സമിതിയുടെ പ്രതിഷേധം നിലയ്ക്കലിൽ തുടരുകയാണ്. പ്രാർത്ഥനാ സമരവുമായി തന്ത്രികുടുംബവും രംഗത്തുണ്ട്. കോൺഗ്രസും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.തുലാമാസപൂജകള്‍കള്‍ക്കായി ഇന്ന് വൈകീട്ട് അഞ്ച് മണുക്ക് പ്രത്യേക ഒരുക്കങ്ങളില്ല. സന്നിധാനത്ത് പൊലീസിനെ വിന്യസിച്ചിട്ടില്ല.
ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പുലര്‍ച്ചെ സന്നിധാനത്ത് എത്തി. ഇന്ന് സന്നിധാനത്ത് നടക്കുന്ന അവലോകന യോഗത്തില്‍ 9 ഓളം വനിതാ ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. 10 വയസ്സിന് മുകളിലും 50 വയസ്സിന് താഴെയും പ്രയാപരിധിയിലുള്ള സ്ത്രീകളും ഇവിടെ എത്താനുണ്ട്. പമ്പയില്‍നിന്ന് സന്നിധാനത്തിലുള്ള യാത്രയില്‍ ആചാര സംരക്ഷണ സമിതിയുടെ അടക്കം പ്രതിഷേധെ നിലനില്‍ക്കെ ഇവര്‍ക്ക് കനത്ത സുരക്ഷയാണ് ഒരുക്കേണ്ടത്. നിലനവില്‍ നിലയ്ക്കലില്‍ തുടരുന്ന പ്രതിഷേധങ്ങള്‍ പമ്പയില്‍നിന്ന് സന്നിധാനം വരെ എത്തിയിട്ടില്ല. പ്രതിഷേധകരെ തടയാനുള്ള ഒരുക്കം ഇതുവരെ ഇവിടെ തുടങ്ങിയിട്ടുമില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam