സ്ത്രീപ്രവേശനം; പുതുതായിയെത്തുന്ന ഭക്തര്‍ക്കായി ശബരിമലയില്‍ 100 ഏക്കറും നിലയ്ക്കല്‍ 100 ഹെക്ടറും വേണം: പത്മകുമാര്‍

Published : Oct 03, 2018, 04:29 PM IST
സ്ത്രീപ്രവേശനം; പുതുതായിയെത്തുന്ന ഭക്തര്‍ക്കായി ശബരിമലയില്‍ 100 ഏക്കറും നിലയ്ക്കല്‍ 100 ഹെക്ടറും വേണം: പത്മകുമാര്‍

Synopsis

പുതുതായിയെത്തുന്ന ഭക്തര്‍ക്കായി ശബരിമലയിൽ 100 ഏക്കറും നിലയ്ക്കലിൽ 100 ഹെക്ടറും വേണം. ഇത് സുപ്രീം കോടതിയിൽ ആവശ്വപ്പെടും. എന്നാല്‍ ഭക്തരുടെ എണ്ണം നിജപ്പെടുത്താനാവില്ലെന്നും പത്മകുമാര്‍ പറഞ്ഞു.  മകരവിളക്കിന് ശേഷം പമ്പയിൽ 25 കോടി ചെലവിൽ പമ്പയിൽ പുതിയ പാലത്തിന്‍റെ നിര്‍മ്മാണം തുടങ്ങും.  പ്രളയം ബാധിക്കാത്ത വിധമായിരിക്കും നിർമ്മാണം.

തിരുവനന്തപുരം: ശബരിമലയില്‍ സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന് തിരുവനന്തപുരം ദേവസ്വം പ്രസിഡന്‍റ് പത്മകുമാർ. ദേവസ്വം ബോർഡ് റിവ്യു ഹർജി നൽകില്ല. അത്തരം കാര്യങ്ങൾ വിശദമായി കോടതി ചർച്ച ചെയ്തു കഴിഞ്ഞതാണ്. അതിനാൽ കോടതിയിൽ വീണ്ടു ഉന്നയിക്കാൻ കഴിയില്ലെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. 

സുപ്രീംകോടതി വിധിയോടെ ശബരിമലയില്‍ സ്ത്രീകള്‍ കൂടിയെത്തുന്നതോടെ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കേണ്ടിവരും. വിശ്വാസികളായ സ്ത്രീകൾക്ക് ശബരിമലയിൽ വരുമ്പോഴുള്ള ബുദ്ധിമുട്ടുകൾ അറിയാവുന്നവരാണെന്നും പത്മകുമാർ പറഞ്ഞു. പുതുതായിയെത്തുന്ന ഭക്തര്‍ക്കായി ശബരിമലയിൽ 100 ഏക്കറും നിലയ്ക്കലിൽ 100 ഹെക്ടറും വേണം. ഇത് സുപ്രീം കോടതിയിൽ ആവശ്വപ്പെടും. എന്നാല്‍ ഭക്തരുടെ എണ്ണം നിജപ്പെടുത്താനാവില്ലെന്നും പത്മകുമാര്‍ പറഞ്ഞു. മകരവിളക്കിന് ശേഷം പമ്പയിൽ 25 കോടി ചെലവിൽ പമ്പയിൽ പുതിയ പാലത്തിന്‍റെ നിര്‍മ്മാണം തുടങ്ങും. പ്രളയം ബാധിക്കാത്ത വിധമായിരിക്കും നിർമ്മാണം.

ശബരിമല മാസ്റ്റർ പ്ലാൻ പ്രകാരം ബെയ്സ് ക്യാമ്പ് നിലയ്ക്കലേക്ക് മാറ്റും. അതിനായി നിലയ്ക്കൽ കൂടുതൽ സൗകര്യം ഒരുക്കണം. നിലവില്‍ 4000 പേർക്കാണ് വിരി സൗകര്യമാണുള്ളത്. എന്നാല്‍ ഇനി കൂടുതൽ വിരിവയ്പ്പ് കേന്ദ്രങ്ങൾ തുടങ്ങേണ്ടി വരും. 4000 പേർക്കുള്ള സൗകര്യമൊരുക്കും. 1000 ടോയ്ലറ്റുകൾ  നിര്‍മ്മിക്കും. ഇതിനായി 150 കോടി രൂപ കിഫ്ബിയിൽ നിന്നും അനുവദിക്കുമെന്നും  ഇതിനായി ധാരണപത്രം ഒപ്പുവച്ചെന്നും പത്മകുമാര്‍ പറഞ്ഞു.

നിലയലിലെ സൗകര്യങ്ങൾ ഇതുപയോഗിച്ച് കൂട്ടും. അടുത്ത വർഷം നിർമ്മാണം ആരംഭിക്കും. 25 കോടി ചെലവിൽ പുതിയ പാലം പമ്പയിൽ നിർമിക്കും.  മകരവിളക്കിന് ശേഷം ഇതിന്‍റെ നിർമ്മാണം തുടങ്ങും. പ്രളയം ബാധിക്കാത്ത വിധത്തിലായിരിക്കും നിർമ്മാണം
. ദേവസ്വം ബോർഡ് രാഷ്ട്രീയം കളിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും പത്മകുമാര്‍ പറഞ്ഞു.

ശബരിമലയിൽ വിശ്വസിക്കുന്നവർ ഒരു പ്രശ്നത്തിനും വരില്ലെന്നും രാജകുടുംബവുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും പത്മകുമാര്‍ പറഞ്ഞു. റിവ്യു ഹർജി നൽകുന്നവരെ എതിർക്കില്ല. എന്നാല്‍  കോടതി ബോർഡിന്‍റെ അഭിപ്രായം ചോദിച്ചാൽ അപ്പോൾ പരിശോധിച്ച് തീരുമാനിക്കും ഭക്തർക്ക് ഒരു ആശങ്കയുടെയും അശങ്ക വേണ്ടെന്നും പത്മകുമാര്‍ പറഞ്ഞു. ആരും ഒരു കുഴപ്പവും ഉണ്ടാക്കിയില്ലെങ്കിൽ കഴിഞ്ഞ വർഷത്തെക്കാൾ നന്നായി വരും. തീർത്ഥാടകരിൽ 40% വർദ്ധനവ് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

സ്ത്രീ പ്രവേശനത്തിൽ സ്വീകരിച്ച നടപടികൾ ഹൈക്കോടതി ചോദിച്ചിട്ടുണ്ട്.  ഇന്നലെ വരെ ഒന്നു പറയുക, നാളെ അത് മാറ്റി പറയുക എന്ന പരിപാടി ഉദ്ദേശിക്കുന്നില്ല. കേവലം വികാരപ്രകടനങ്ങൾ നടത്താനില്ല, നിയമോപദേശം കിട്ടിയ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും വിശ്വാസികളോടൊപ്പമാണെങ്കിൽ കേന്ദ്രം ഒരു നിയമ നിർമ്മാണം നടത്തിയാൽ പോരെയെന്നും തിരുവനന്തപുരം ദേവസ്വം പ്രസിഡന്‍റ് പത്മകുമാർ ചോദിച്ചു. 

സ്ത്രീകള്‍ക്കായി ഒരുക്കുന്ന സംവിധാനങ്ങള്‍ എന്തൊക്കെ ? 

  • നിലയ്ക്കൽ കൂടുതൽ സൗകര്യം ഒരുക്കും.
  • നിലവില്‍ 4000 പേർക്കാണ് വിരി സൗകര്യമാണുള്ളത്. എന്നാല്‍ ഇനി കൂടുതൽ വിരിവയ്പ്പ് കേന്ദ്രങ്ങൾ തുടങ്ങും.
  • 4000 പേർക്കുള്ള സൗകര്യമൊരുക്കും. 
  • 1000 ടോയ്ലറ്റുകൾ
  •  നിര്‍മ്മിക്കും. ഇതിനായി 150 കോടി രൂപ കിഫ്ബിയിൽ നിന്നും അനുവദിക്കും 
  • സ്ത്രീകൾക്കായി പിങ്ക് ടോയിലറ്റ് നിര്‍മ്മിക്കും. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഉന്നാവ് ബലാത്സംഗ കേസ്; സിബിഐ സമര്‍പ്പിച്ച അപ്പീൽ തിങ്കളാഴ്ച സുപ്രീം കോടതിയിൽ അടിയന്തര വാദം
'വസ്തുത അറിയാതെ സംസാരിക്കരുത്'; പിണറായി വിജയന് മറുപടി നൽകി ഡി.കെ. ശിവകുമാർ