
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയില്‍ തിങ്കളാഴ്ച സാവകാശ ഹർജി നൽകിയേക്കുമെന്ന് ദേവസ്വം ബോർഡ്. ഇക്കാര്യത്തിൽ ദേവസ്വം ബോർഡ് യോഗത്തിന് ശേഷം അന്തിമ തീരുമാനം.
ഭക്തരുടെ വിശ്വാസം സംരക്ഷിക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ. പത്മകുമാർ പ്രതികരിച്ചു. ദേവസ്വം ബോര്‍ഡ് നിലയ്ക്കലില്‍ ചോരാനിരിക്കുന്ന യോഗത്തിനെത്തിയതായിരുന്നു എ.പത്മകുമാര്‍. തൃപ്തി ദേശായിയുടെ വരവിനേ കുറിച്ച് ചോദിച്ചപ്പോള്‍ അവര്‍ തന്‍റെയാരുമല്ലെന്നായിരുന്നു പത്മകുമാറിന്‍റെ മറുപടി.
അതേസമയം, ശബരിമലയില്‍ ആചാരലംഘനം നടത്താൻ ആരെയും അനുവദിക്കില്ലെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ വ്യക്തമാക്കി. ആക്ടിവിസ്റ്റുകളെ ശബരിമലയിൽ പ്രവേശിപ്പിക്കില്ല. തൃപ്തി ദേശായിയെ തിരിച്ചയക്കാൻ സർക്കാർ നടപടിയെടുക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
നേരത്തെ രണ്ട് തവണ ഇത് സംമ്പന്ധിച്ച് ഹര്‍ജി കൊടുത്തപ്പോഴും സുപ്രീംകോടതി തള്ളിയിരുന്നു. മാത്രമല്ല, ജനുവരി 22 ന് മാത്രമേ ഇത് സംമ്പന്ധിച്ച് ഇതിയൊരു ഹര്‍ജി പരിഗണിക്കൂവെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്. നിലപാട് ആവര്‍ത്തിച്ച് കോടതി വ്യക്തമാക്കിയ അവസ്ഥയില്‍ ദേവസ്വം ബോര്‍ഡ് ഇത് സംബന്ധിച്ച് തിങ്കളാഴ്ച സാവകാശ ഹർജി നല്‍കിയാല്‍ അത് ഏതെങ്കിലും രീതിയില്‍ കോടതി അലക്ഷ്യമാകുമോയെന്നും ദേവസ്വം ബോര്‍ഡ് പരിഗണിക്കുന്നുണ്ട്.
എന്നാല്‍ ദേവസ്വം ബോര്‍ഡിന്‍റെ നീക്കത്തിന് സര്‍ക്കാറിന്‍റെ പൂര്‍ണ്ണ പിന്തുണയുണ്ട്. ഇത് ശബരിമല വിധിക്കെതിരെയുള്ള അയ്യപ്പഭക്ത മുന്നണിയെ തകര്‍ക്കാനുള്ള ശ്രമമായി വിലയിരുത്തപ്പെടുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam