ശബരിമല: ദേവസ്വം ബോർഡിന്റെ അധികാരങ്ങളിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി

Web Desk |  
Published : Jul 18, 2018, 12:45 PM ISTUpdated : Oct 02, 2018, 04:18 AM IST
ശബരിമല: ദേവസ്വം ബോർഡിന്റെ അധികാരങ്ങളിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി

Synopsis

ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങൾ ബുദ്ധവിശ്വസത്തിന്റെ തുടർച്ചയാണെന്നും നികുതിദായകരുടെ പണമാണ് ശബരിമലയിലേക്ക് എത്തുന്നതെന്നും ഹർജിക്കാര്‍ 

ദില്ലി: ശബരിമലയിൽ ദേവസ്വം ബോർഡിന്റെ അധികാരങ്ങളിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി.ശബരിമലയുമായി ബന്ധപ്പെട്ട നിയപരമായ കാര്യങ്ങളാണ് പരിശോധിക്കുക. ശബരിമലയിലെ ഭരണകാര്യങ്ങളിൽ ഇടപെടില്ലെന്നും കോടതി വ്യക്തമാക്കി. ശബരിമലയില്‍ പത്തിനും അൻപതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീംകോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. 

അതേസമയം ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങൾ ബുദ്ധവിശ്വസത്തിന്റെ തുടർച്ചയാണെന്നും നികുതിദായകരുടെ പണമാണ് ശബരിമലയിലേക്ക് എത്തുന്നതെന്നും ഹർജിക്കാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍വസ്തുതകളുടെ അടിസ്ഥാനത്തിൽ ആ വാദം സ്ഥാപിക്കണമെന്ന് കോടതി മറുപടി നല്‍കി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിവാഹം കഴിഞ്ഞ് വരന്‍റെ വീട്ടിലേക്ക് പോകവെ മുൻ കാമുകൻ തോക്കുമായെത്തി, വധുവിനെ തട്ടിക്കൊണ്ടുപോയി
ശോഭയ്ക്ക് 20,000 ഉറച്ച വോട്ടുകൾ, ശോഭാ സുരേന്ദ്രൻ പാലക്കാട് മത്സരിച്ചാൽ വൻ ഭൂരിപക്ഷത്തിൽ വിജയിക്കും : എൻ ശിവരാജൻ