സിഖ് കൂട്ടക്കൊലക്കേസ്: സജ്ജൻ കുമാർ ഇന്ന് കോടതിയിൽ കീഴടങ്ങും

By Web TeamFirst Published Dec 31, 2018, 6:27 AM IST
Highlights

സിഖ് കൂട്ടക്കൊലക്കേസില്‍ ദില്ലി ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച സജ്ജന്‍ കുമാര്‍ ഇന്ന് കോടതിയിൽ കീഴടങ്ങും. ദില്ലിയിലാണ്‌  സജ്ജന്‍ കുമാര്‍ കീഴടങ്ങുന്നത്. നേരത്തെ കീഴടങ്ങാൻ ഒരു മാസത്തെ സാവകാശം ചോദിച്ചു സജ്ജൻ കുമാർ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിയിരുന്നു.

ദില്ലി: സിഖ് കൂട്ടക്കൊലക്കേസില്‍ ദില്ലി ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച സജ്ജന്‍ കുമാര്‍ ഇന്ന് കോടതിയിൽ കീഴടങ്ങും. ദില്ലിയിലാണ്‌  സജ്ജന്‍ കുമാര്‍ കീഴടങ്ങുന്നത്. നേരത്തെ കീഴടങ്ങാൻ ഒരു മാസത്തെ സാവകാശം ചോദിച്ചു സജ്ജൻ കുമാർ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച ദില്ലി ഹൈക്കോടതി വിധിക്ക് എതിരെ സജ്ജൻ കുമാർ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. 

മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിന് പിന്നാലെ നടന്ന 1984 ലെ സിഖ് വിരുദ്ധ കലാപകേസിൽ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിനെ വിചാരണക്കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. ഈ നടപടിയാണ് ദില്ലി ഹൈക്കോടതി റദ്ദാക്കി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. വിചാരണ കോടതി ഉത്തരവിനെതിരെ സിബിഐ സമര്‍പ്പിച്ച അപ്പീലിലായിരുന്നു വിധി.

കലാപത്തിനിടെ രാജ്ന​ഗറിലെ ഒരു കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തിയ കേസിലാണ് കോടതി ശിക്ഷിച്ചിരിക്കുന്നത്. 34 വർഷത്തിന് ശേഷമാണ് സജ്ജൻ കുമാറിന് ശിക്ഷ വിധിച്ചത്. 
 

click me!