സലാലയില്‍ മൂവാറ്റുപുഴ സ്വദേശികളുടെ ദുരൂഹമരണം; അന്വേഷണം ഊര്‍ജ്ജിതം

Published : Jan 24, 2017, 07:53 PM ISTUpdated : Oct 05, 2018, 01:38 AM IST
സലാലയില്‍ മൂവാറ്റുപുഴ സ്വദേശികളുടെ ദുരൂഹമരണം; അന്വേഷണം ഊര്‍ജ്ജിതം

Synopsis

സലാലയിലെ  ധാരീസിൽ  മൂവാറ്റുപുഴ സ്വദേശികള്‍  മരിച്ച നിലയിൽ കാണപെട്ടസംഭവത്തില്‍  റോയൽ ഒമാൻ പോലീസ് അന്വേഷണം ഊർജിതമാക്കി . പോസ്റ്റ് മോർട്ടം പൂർത്തിയാക്കി ,  മറ്റു  അന്വേഷണ  നടപടികൾക്ക്   ശേഷം മാത്രമേ  മൃതശരീരങ്ങൾ പോലീസ് കസ്റ്റഡിയിൽ നിന്നും വിട്ടുകിട്ടുകയുള്ളുവെന്നു  ഇന്ത്യൻ എംബസി കൗൺസിലർ മൻപ്രീത് സിംഗ് അറിയിച്ചു.

മൂവാറ്റുപുഴ ആട്ടായം മുടവനാശ്ശേരിൽ വീട്ടിൽ    മഹാമദ്  മുസ്തഫ , സമീപവാസിയായ  ഉറവക്കുഴി പുറമാറ്റത്തിൽ നജീബ് എന്നിവരെയാണ്   സലാലയിലെ ധാരീസിൽ  ഞായറാഴ്ച രാവിലെ യാണ്  മരിച്ച നിലയിൽ കണ്ടെത്തിയത്.  മുസ്തഫയുടെ മൃതദേഹം താമസ സ്ഥലത്തും , നജീബ് സമീപത്തുള്ള കെട്ടിടത്തിന്റെ താഴയുമായിരുന്നു കണ്ടെത്തിയത്.

സലാല  ഖാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന  മൃത ശരീരങ്ങൾ പോസ്റ്റ്മോർട്ടം  നടത്തുവാൻ  മസ്കറ്റിൽ നിന്നും   പോലീസ് സർജൻ   എത്തണം. കേസുമായി ബന്ധപ്പെട്ടു ,   റോയൽ ഒമാൻ പോലീസുമായി  മസ്കറ്റ് ഇന്ത്യൻ  എംബസ്സി നിരന്തരം  ബന്ധപെടുന്നുണ്ടെന്നും  മൻപ്രീത്  സിങ് പറഞ്ഞു .

ഇരുവരും താമസിച്ചിരുന്ന  മുറികളിലും പരിസരങ്ങളിലും വിരലടയാള  വിദഗ്ദ്ധർ  പരിശോധനകൾ  നടത്തി  കൂടുതൽ വിവരങ്ങൾ ശേഖരിച്ചു കഴിഞ്ഞു . മരണ കാരണത്തെ കുറിച്ച് കൃത്യമായ ഒരു വിവരങ്ങളും ഇതുവരെയും പോലീസ് പുറത്തു വിട്ടിട്ടില്ല . ഇരുവരും  സലാലക്കടുത്തു  തുമ്രിത്തിൽ  ക്രഷർ യൂണിറ്റ്  സ്ഥാപിക്കുന്നതിനായിട്ടാണ് സലാലയിൽ  എത്തിയത് .

പോലീസിന്റെ  അന്വേഷണം പൂർത്തിയാക്കി മൃതശരീരങ്ങൾ വിട്ടുകിട്ടിയാൽ , നാട്ടിലേക്ക് അയക്കുവാനുള്ള  നടപടിക്രമങ്ങൾ ഉടൻ പൂർത്തിയാക്കുമെന്ന് സലാല  ഇന്ത്യൻ സോഷ്യൽ ക്ലബ് വൈസ്  ചെയര്‍മാന്‍ യു പി  ശശീന്ദ്രൻ  പറഞ്ഞു .

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മേയറാക്കാൻ പാർട്ടി ഫണ്ട് വേണമെന്ന് ഡിസിസി അധ്യക്ഷൻ തന്നോട് ആവശ്യപ്പെട്ടുവെന്ന് ലാലി ജെയിംസ്; 'ഫണ്ട് കയ്യിലില്ലെന്ന് പറഞ്ഞ് താൻ കൈക്കൂപ്പി'
മൊബൈൽ ഫോണിൻ്റെ തിരിച്ചടവ് മുടങ്ങി; യുവാവിന് മർദനം, മൂന്നുപേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്