
വിദേശികൾ നാട്ടിലേക്കയക്കുന്ന പണത്തിനു നികുതി ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം സൗദി ശൂറാ കൌണ്‍സിൽ തള്ളി. നിര്‍ദേശം വോട്ടിനിട്ടപ്പോള്‍ മുപ്പത്തിരണ്ട് പേര്‍ മാത്രമാണ് അനുകൂലിച്ചത്. അവശേഷിക്കുന്ന എണ്‍പത്തിയാറു പേരും നിർദേശം തള്ളി.
വിദേശികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് ആറു ശതമാനം വരെ നികുതി ഈടാക്കണമെന്ന നിര്‍ദേശം ജനറല്‍ഓഡിറ്റിംഗ് ബ്യൂറോ മുന്‍മേധാവി ഹുസൈന്‍അല്‍അങ്കാരിയാണ് വീണ്ടും മുന്നോട്ടു വെച്ചത്. സൗദി ശൂറാ കൌണ്‍സിലിന്റെ സാമ്പത്തികകാര്യ സമിതി അംഗീകരിച്ച ഈ നിര്‍ദേശം ശൂറാ കൌണ്‍സിലിന്റെ ജനറല്‍അസ്സംബ്ലി ഇന്ന് ചര്‍ച്ച ചെയ്തു. നിര്‍ദേശം വോട്ടിനിട്ടപ്പോള്‍മുപ്പത്തിരണ്ട് പേര്‍മാത്രമാണ് നികുതി ചുമത്തുന്നതിനെ അനുകൂലിച്ചത്. എണ്‍പത്തിയാറു അംഗങ്ങള്‍നികുതി ഈടാക്കുന്നതിനെ എതിര്‍ക്കുകയും പ്രത്യേക സമിതി ഇതുസംബന്ധമായ വിശദമായ പഠനം നടത്തണം എന്ന് നിര്‍ദേശിക്കുകയും ചെയ്തു.
അതേസമയം വിദേശികള്‍നാട്ടിലേക്കയക്കുന്ന പണത്തിനു നികുതി ഏര്‍പ്പെടുത്താന്‍നീക്കമില്ലെന്ന് കഴിഞ്ഞ ദിവസം സൗദി ധനകാര്യ മന്ത്രാലയവും വ്യക്തമാക്കിയിരുന്നു. ഈ വിഷയത്തില്‍മറ്റു രാജ്യങ്ങളുമായുള്ള ധാരണ സൗദി പാലിക്കുമെന്നും ഇതുവരെയുള്ള നിയമം തുടരുമെന്നും മന്ത്രാലയം അറിയിച്ചു. സൌദിക്കകത്ത് തന്നെ നിക്ഷേപം നടത്താന്‍വിദേശികളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ടാക്സ് ഏര്‍പ്പെടുത്താനുള്ള ന്യായീകരണമായി പറഞ്ഞിരുന്നത്. എന്നാല്‍ടാക്സ് ഏര്‍പ്പെടുത്തുന്നത് നിക്ഷേപത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam