Latest Videos

സേലം ബസപകടം: മരിച്ച ഒരു മലയാളിയെ കൂടി തിരിച്ചറിഞ്ഞു

By Web TeamFirst Published Sep 2, 2018, 6:55 AM IST
Highlights

ബെംഗളൂരുവില്‍ നിന്ന് തിരുവല്ലയ്ക്ക് പുറപ്പെട്ട ബസിന്‍റെ ഡ്രൈവർ പത്തനംതിട്ട റാന്നി വയത്തല സ്വദേശി സാം പി. ജോൺ എന്ന ബിജുവിനെയാണ് തിരിച്ചറിഞ്ഞത്. 

സേലം: ധർമപുരി- സേലം ഹൈവേയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച ഒരാളെ കൂടി തിരിച്ചറിഞ്ഞു. ബെംഗളൂരുവില്‍ നിന്ന് തിരുവല്ലയ്ക്ക് പുറപ്പെട്ട ബസിന്‍റെ ഡ്രൈവർ പത്തനംതിട്ട റാന്നി വയത്തല സ്വദേശി സാം പി. ജോൺ എന്ന ബിജുവിനെയാണ് തിരിച്ചറിഞ്ഞത്. 

ഏഴ് മലയാളികളാണ് അപകടത്തിൽ മരിച്ചത്. ഇതിൽ നാലുപേർ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ഇന്നലെ പുലർച്ചെ ഒരു മണിയോടെ ധർമപുരി ഹൈവേയിലെ മാമങ്കത്തായിരുന്നു അപകടം. തിരുവല്ലയ്ക്ക് പോയ ബസിലെ യാത്രക്കാരാണ് മരിച്ചത്.

click me!