
മുംബെെ: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലഭിക്കാന്‍ പോകുന്നത് നോട്ട് നിരോധനം നടപ്പാക്കിയപ്പോള്‍ ജനങ്ങള്‍ക്ക് ഉണ്ടായത് പോലത്തെ ഷോക്ക് ആണെന്ന് ശിവസേന. മിക്ക സംസ്ഥാനങ്ങളിലെയും ജനങ്ങളുടെ മനസ് പ്രതിപക്ഷ ഐക്യത്തിന് അനുകൂലമായി മാറുകയാണ്. ബിജെപിക്ക് തിരിച്ചടി കൊടുക്കാന്‍ അവര്‍ കാത്തിരിക്കുകയാണെന്നും ശിവസേന പ്രവചിച്ചു. കോണ്‍ഗ്രസ്, എസ്പി, ബിഎസ്പി എന്നിവരുടെ ഒത്തൊരുമിക്കലോടെ ഉത്തര്‍പ്രദേശില്‍ നിന്ന് ദില്ലി വഴിയായിരിക്കും ബിജെപിക്ക് തടസങ്ങള്‍ ഉണ്ടാവുക.
ബീഹാറില്‍ കോണ്‍ഗ്രസും ആര്‍ജെഡിയും മറ്റു പാര്‍ട്ടികളുമായി സഖ്യത്തിന് ശ്രമിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. കേന്ദ്രത്തില്‍ ഭരണം മാറുന്നതിനുള്ള എല്ലാ സാധ്യതകളുമുണ്ട്. ഉത്തര്‍പ്രദേശില്‍ 80ല്‍ 71ഉം തൂത്തുവാരിയ 2014 തെരഞ്ഞെടുപ്പില്‍ നിന്ന് സ്ഥിതി ഒരുപാട് മാറിയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്. വര്‍ഗീയ ധ്രൂവീകരണമുണ്ടാക്കുകയാണ് ഇനി അവസാനത്തെ അടവെന്നും ശിവസേന മുഖപത്രമായ സാമ്നയിലെ എഡിറ്റോറിയലില്‍ വ്യക്തമാക്കി. നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നും പാലിക്കാത്തതില്‍ ജനങ്ങള്‍ ഉത്തരം തേടാന്‍ കാത്തിരിക്കുകയാണെന്നും ശിവസേന മുന്നറിയിപ്പ് നല്‍കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam