സനല്‍ വധം: അന്വേഷണത്തിന് കോടതി മേല്‍നോട്ടം വേണമെന്ന് ഭാര്യ വിജി

Published : Nov 12, 2018, 08:34 AM ISTUpdated : Nov 12, 2018, 08:47 AM IST
സനല്‍ വധം: അന്വേഷണത്തിന് കോടതി മേല്‍നോട്ടം വേണമെന്ന് ഭാര്യ വിജി

Synopsis

പൊലീസുകാര്‍ പ്രതിയെ രക്ഷിക്കാന്‍ ശ്രമിക്കുമെന്നും അതിനാല്‍ കോടതി മേല്‍നോട്ടം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും വിജി പറഞ്ഞു.   

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ സനല്‍ വധക്കേസ് അന്വേഷണത്തില്‍ കോടതി മേല്‍നോട്ടം വേണമെന്ന് സനലിന്‍റെ ഭാര്യ വിജി. പൊലീസുകാര്‍ പ്രതിയെ രക്ഷിക്കാന്‍ ശ്രമിക്കുമെന്നും അതിനാല്‍ കോടതി മേല്‍നോട്ടം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും വിജി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

അതേസമയം രണ്ട് ദിവസത്തിനകം ഡിവൈഎസ്പിയുടെ അറസ്റ്റുണ്ടാവുമെന്ന സൂചനയാണ് ക്രൈംബ്രാഞ്ച് നല്‍കുന്നത്. രക്ഷപ്പെടാന്‍ സഹായിച്ചവരുടെ മൊഴികളില്‍ നിന്നാണ് ഹരികുമാറിന്റെ നീക്കങ്ങളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചത്. 

സനല്‍കുമാര്‍ വധത്തില്‍ അറസ്റ്റുകള്‍ തുടങ്ങിയതോടെ മുഖ്യപ്രതിയായ ഹരികുമാര്‍ കടുത്ത സമ്മര്‍ദ്ദത്തിലായെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം. അറസ്റ്റ് ചെയ്തവരില്‍ നിന്നും ഹരികുമാറിന്റെയും ബിനുവിന്റെയും നീക്കങ്ങളെക്കുറിച്ച് നിര്‍ണായക വിവരങ്ങളാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്നത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മലയാള സിനിമയിൽ മൂർച്ചയേറിയ രാഷ്ട്രീയ വിമർശനം നടത്തിയ നടൻ, ഒരിക്കലും ആവർത്തിക്കപ്പെടാത്ത ശൈലി; നമുക്ക് ഒരേയൊരു ശ്രീനിവാസനെ ഉണ്ടായിരുന്നുള്ളൂ
ഗഡിയെ... സ്കൂൾ കലോത്സവം ദേ ഇങ്ങ് എത്തീട്ടാ! ഷെഡ്യൂൾ പുറത്ത്, മുഖ്യമന്ത്രി ഉദ്ഘാടകൻ, മോഹൻലാൽ സമാപന സമ്മേളനത്തിലെ മുഖ്യാതിഥി, തേക്കിൻകാട് പ്രധാനവേദി