
മറയൂര്‍: കഴിഞ്ഞ ദിവസം ചന്ദനം വില്‍പനക്കായി ചെത്തി ഒരുക്കുന്നതിനിടെ വനപാലകരെത്തിയപ്പോൾ ഓടി രക്ഷപെട്ടവരാണ് പിടിയിലായത്. കാന്തല്ലൂര്‍ മിഷ്യന്‍ വയല്‍ സ്വദേശികളായ രാജേഷ്, രാജേന്ദ്രൻ എന്നിവരേയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്. ചെത്തി ഒരുക്കിയ നിലയിലുളള 18 കിലോ ചന്ദനവും കണ്ടെടുത്തു.
രഹസ്യ വിവരത്തെ തുടർന്ന് കഴിഞ്ഞ 16ന് കൊല്ലമ്പാറയിലെ ആള്‍താമസമില്ലാത്ത വീട്ടില്‍ നിന്ന് 20 കിലോ ചന്ദനവുമായി ഇവർക്കാപ്പമുണ്ടായിരുന്ന പ്രതി കൃഷ്ണനെ വനപാലകർ പിടികൂടിയിരുന്നു. അന്ന് ഓടി രക്ഷപെട്ട രാജേഷിനെയും രാജേന്ദ്രനെയും തുടര്‍ച്ചയായി നടത്തിയ നീക്കങ്ങൾക്കൊടുവിലാണ് പിടികൂടാനായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam