
ശബരിമല കര്‍മസമിതി തുടങ്ങിയ 'ശതം സമര്‍പ്പയാമി' ചലഞ്ച് ഏറ്റെടുത്ത് ചലച്ചിത്രതാരം സന്തോഷ് പണ്ഡിറ്റ്. ശബരിമല വിഷയത്തില്‍ പ്രതിഷേധ ഹര്‍ത്താലിനിടെ ജയിലിലായ പ്രവര്‍ത്തകരെ പുറത്തിറക്കാനാണ് 100 രൂപ ആവശ്യപ്പെട്ടുളള ചലഞ്ച്. എന്നാല്‍ സന്തോഷ് പണ്ഡിറ്റ് 100 അല്ല 51,000 രൂപയാണ് സംഭാവന നല്‍കിയത്.
'ശതം സമര്‍പ്പയാമി' ചലഞ്ചിനെതിരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയുള്ള ചലഞ്ചും സോഷ്യല്‍ മീഡിയയില്‍ സജീവമായ സാഹചര്യത്തിലാണ് പണ്ഡിറ്റിന്‍റെ വക 51,000 രൂപ. സന്തോഷ് പണ്ഡിറ്റ് തന്നെ ഇക്കാര്യം തന്‍റെ ഫേസ്ബുക്കിലൂടെ പറഞ്ഞത്. തുകയടച്ചതിന്‍റെ രസീതും പണ്ഡിറ്റ് പോസ്റ്റ് ചെയ്തിട്ടുണ്ട്.
സന്തോഷ് പണ്ഡിറ്റിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
ഞാ൯ ശബരിമല ക൪മ്മ സമിതിയുടെ ചാലഞ്ച് ഏറ്റെടുത്ത് 51,000/- (അമ്പത്തൊന്നായിരം രൂപ മാത്രം ) അവരുടെ അക്കൗണ്ടില് നിക്ഷേപിച്ച വിവരം ഏവരേയും സന്തോഷത്തോടെ അറിയിക്കുന്നു...( അവര് 100രൂപ മാത്രമാണ് ആവശ്യപ്പെട്ടിരുന്നത്...)
സന്തോഷ് പണ്ഡിറ്റിന്‍റെ ആദ്യ രാഷ്ട്രീയ അഭിമുഖം- വീഡിയോ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam