കടകംപള്ളിയെ അയ്യപ്പന്‍റെ പുലി പിടിക്കും, കഴക്കൂട്ടം സ്വർണ്ണക്കൊള്ളയുടെ കേന്ദ്ര ബിന്ദു, കഴക്കൂട്ടത്ത് പുലി ഇറങ്ങിക്കഴിഞ്ഞെന്നും ശരത് ചന്ദ്ര പ്രസാദ്

Published : Mar 27, 2026, 08:54 AM IST
kazhakkoottam fight

Synopsis

കഴക്കൂട്ടത് മത്സരം യുഡിഎഫും ബിജെപിയും  യും തമ്മിലെന്നും  അവകാശവാദം

തിരുവനന്തപുരം:  കഴക്കൂട്ടത്തെ സിപിഎം സ്ഥാനാര്‍ത്ഥിയും മുന്‍  ദേവസ്വം  മന്ത്രിയുമായ കടകം പള്ളി  സുരേന്ദ്രനെ  അയ്യപ്പന്‍റെ  പുലി പിടിക്കുമെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി  ശരത് ചന്ദ്ര പ്രസാദ് പറഞ്ഞു.കഴക്കൂട്ടം സ്വർണ്ണക്കൊള്ളയുടെ കേന്ദ്ര ബിന്ദുവാണെന്ന് ശരത് ചന്ദ്ര പ്രസാദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.കഴക്കൂട്ടത് മത്സരം udf ഉം bjp യും തമ്മിലാണ്.കഴക്കൂട്ടത് പുലി ഇറങ്ങിക്കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ശബരിമല കൊടിമര പുനപ്രതിഷ്ഠയിൽ ക്രമക്കേടെന്ന ആരോപണത്തിൽ യുഡിഎഫ് ഭരണസമിതിയക്കെതിരെ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതിഇന്നലെ  അവസാനിപ്പിച്ചിരുന്നു. കൊടിമര നിർമ്മാണത്തിൽ അഴിമതി നടന്നതിന് പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന വിജിലൻസ് റിപ്പോർട്ടിനെ തുടർന്നാണ് നടപടി. 

സ്വർണക്കൊള്ളയിൽ സിപിഎംം പ്രതികൂട്ടിൽ നിന്നപ്പോഴാണ് യുഡിഎഫ് ഭരണസമിതിയുടെ കാലത്ത് നടന്ന കൊടിമര പുനപ്ത്ഠയിൽ ക്രമക്കേട് എന്ന ആരോപണം ഉയർന്നത്. ദേവസ്വം വിജിലൻസ് റിപ്പോ‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു ആരോപണം. കോൺഗ്രസ് നേതാവ് പ്രയാറിന്‍റെ കാലത്തെ ഭരണ സമിതിയക്കേെതിരെ സിപിഎം വലിയ ആരോപണവും ഉയർത്തി. സംഭവത്തിൽ ഹൈൈക്കോടതി സ്വമേധയാ കേസ ് എടുത്താണ് സംസ്ഥാന വിജിലൻസിനോട് പ്രാഥമകി പരിശോധന നടത്താൻ നിർതദ്ദേശിച്ചത്. എന്നാൽ കൊടിമര നിർമ്മാണത്തിൽ സ്വർണം വാങ്ങിയതിൽ അഴിമതിയില്ലെന്നാണ് വിജിലൻസ് റിപ്പോർട്ട്..412 ഗ്രാം സ്വർണമാണ് വ്യക്തികൾ സംഭാവന നൽകിയത്. ഇതിൽ രണ്ട് പേരൊഴികെ മറ്റെല്ലാവരിൽ നിന്നും മൊഴി എടുത്ത ശേഷമാണ് സംഭവാന നൽകി സ്വർണം മുഴുവൻ ഉപയോഗിച്ചെന്നും അഡ്വക്കറ്റ് കമ്മീഷണർ ഇതിന് റസീറ്റ് നൽകിയിരുന്നതായും ഹൈക്കോടതിയെ അറിയിച്ചത്. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കേസ് അവസാനിപ്പിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

യുദ്ധത്തിനിടെ പേർഷ്യൻ ഗൾഫിൽ കുടുങ്ങിയത് 22 ദിവസം; ഒടുവിൽ എൽപിജി കപ്പൽ 'ജഗ് വസന്ത്' ഗുജറാത്ത് തീരത്തെത്തി
സംവരണം പേരിൽ മാത്രമോ; വികസനത്തിൽ മുൻഗണനയുണ്ടോ ? | ചേലക്കരക്കാർ പറയുന്നു | Chelakkara