ശശീന്ദ്രനെതിരായ ഫോൺ കെണിക്കേസ് ഈമാസം 14 ലേക്ക് മാറ്റി, ഹര്‍ജിക്കാരിയുടെ വിലാസം വ്യാജമെന്ന് സര്‍ക്കാര്‍

By Web DeskFirst Published Mar 5, 2018, 1:16 PM IST
Highlights

മഹാലക്ഷ്മി നല്‍കിയ വിലാസം വ്യാജം

തിരുവനന്തപുരം: എ.കെ ശശീന്ദ്രനെതിരായ ഫോണ്‍ കെണിക്കേസ് റദ്ദാക്കിയതിനെതികെ സമര്‍പ്പിച്ച ഹര്‍ജി സ്വീകരിക്കരുതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഹര്‍ജി നല്‍കിയ മഹാലക്ഷ്മിയുടെ വിലാസം വ്യാജമെന്ന് ചൂണ്ടികാട്ടിയാണ് സര്‍ക്കാര്‍ വാദം. അതേസമയം ഇതേ വിലാസത്തിലുള്ള മഹാലക്ഷ്മിയുടെ ആധാര്‍ കാര്‍ഡ് ഹാജരാക്കാന്‍ സന്നദ്ധയാണെന്ന് മഹാലക്ഷ്മി പറഞ്ഞു. എന്നാല്‍ കേസ് ഈ മാസം 14 ലേക്ക് മാറ്റി. 

 ഇതിനിടെ കേസില്‍ ഉള്‍പ്പെട്ട എട്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക്  കക്ഷി ചേരാനുള്ള അനുമതി തേടിയുള്ള അപേക്ഷ പിന്നീട് പരിഗണിക്കും. ഇതിൽ എതിർപ്പുണ്ടെങ്കിൽ അറിയിക്കാൻ ഹര്‍ജിക്കാര്‍ക്ക് കോടതി സമയം കൊടുത്തു.

 കേസ് റദ്ദാക്കുന്നതിനെതിരെ നേരത്തെ കീഴ്ക്കോടതിയില്‍ ഹര്‍ജി നല്‍കിയ തിരുവനന്തപുരം സ്വദേശി മഹാലക്ഷ്മിയാണ് ഹൈക്കോടതിയെ സമീപിച്ചത്. പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തകയുടെ മൊഴി മാത്രം സ്വീകരിച്ചുകൊണ്ടാണ് കീഴ്ക്കോടതി വിധി പുറപ്പെടുവിച്ചതെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.

ഫോണ്‍ വിളി വിവാദത്തെ തുടര്‍ന്ന കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 26 നാണ് ഗതാഗതമന്ത്രിയായിരുന്ന ശശീന്ദ്രന്‍ രാജിവച്ചിരുന്നത്. തുടര്‍ന്ന് കോടതി കുറ്റവിക്തനാക്കിയ എ.കെ ശശീന്ദ്രന്‍ മന്ത്രിയായി സത്യപ്രതിഞ്ജ ചെയ്തു. മന്ത്രി പദത്തില്‍ നിന്നൊഴിഞ്ഞ് 10 മാസത്തിന് ശേഷമാണ് തിരിച്ചുവരവ് നടത്തിയത്.

click me!