ആര്‍എസ്എസിന്‍റെ ലക്ഷ്യം തങ്ങളുടെ മതഭ്രാന്തിനടിമപ്പെട്ടു ജീവിക്കുന്ന ന്യൂനപക്ഷങ്ങൾ മാത്രമുള്ള ഇന്ത്യ: ശശി തരൂര്‍

Published : Sep 09, 2018, 08:59 AM ISTUpdated : Sep 10, 2018, 02:26 AM IST
ആര്‍എസ്എസിന്‍റെ ലക്ഷ്യം തങ്ങളുടെ മതഭ്രാന്തിനടിമപ്പെട്ടു ജീവിക്കുന്ന ന്യൂനപക്ഷങ്ങൾ മാത്രമുള്ള ഇന്ത്യ: ശശി തരൂര്‍

Synopsis

ഇന്ത്യയിൽ ഹിന്ദുമുസ്‌ലിമിനെയും ഹിന്ദുക്രിസ്ത്യാനിയെയും സൃഷ്ടിക്കാനുള്ള പരിശ്രമമാണ് ആർ.എസ്.എസ്. നടത്തുന്നതെന്ന് ശശി തരൂർ എം.പി.  തങ്ങളുടെ മതഭ്രാന്തിനടിമപ്പെട്ടു ജീവിക്കുന്ന ന്യൂനപക്ഷങ്ങൾ മാത്രമുള്ള ഇന്ത്യയെ രൂപപ്പെടുത്താനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്.

തിരുവനന്തപുരം: ഇന്ത്യയിൽ ഹിന്ദുമുസ്‌ലിമിനെയും ഹിന്ദുക്രിസ്ത്യാനിയെയും സൃഷ്ടിക്കാനുള്ള പരിശ്രമമാണ് ആർ.എസ്.എസ്. നടത്തുന്നതെന്ന് ശശി തരൂർ എം.പി.  തങ്ങളുടെ മതഭ്രാന്തിനടിമപ്പെട്ടു ജീവിക്കുന്ന ന്യൂനപക്ഷങ്ങൾ മാത്രമുള്ള ഇന്ത്യയെ രൂപപ്പെടുത്താനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. ഇന്ത്യയിൽനിന്നു ന്യൂനപക്ഷങ്ങളെ  ആട്ടിയോടിക്കാനാകില്ലെന്ന തിരിച്ചറിവിൽനിന്നാണ് ആര്‍എസ്എസ് ഈ ശ്രമം തുടങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കെ.പി.സി.സി. വിചാർവിഭാഗ് ചെങ്കൽ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സംവാദത്തിൽ സംസാരിക്കുകയായിരുന്നു ശശിതരൂര്‍ എംപി. ഹിന്ദുരാഷ്ട്രമാണ് തങ്ങളുടെ ആത്യന്തികലക്ഷ്യമെന്ന് ആർ.എസ്.എസ്. മേധാവി ആവർത്തിക്കുമ്പോൾ അപകടഭീഷണി അധികരിക്കുകയാണെന്നും  ശശി തരൂർ പറഞ്ഞു. സംവാദം കഥാകൃത്ത് എസ്.വി.വേണുഗോപൻനായർ ഉദ്ഘാടനം ചെയ്തു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'1000 കോടി, കേരളത്തിലെ തെരഞ്ഞെടുപ്പിന് തെലങ്കാനയിലെ പൊതുപണം ഉപയോ​ഗിക്കുന്നു'; കോൺ​ഗ്രസിനെതിരെ ആരോപണവുമായി ബിആർഎസ്
വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാപിഴവ്: പെണ്ണായി ജനിച്ച ആരും ഇനി ഈ വേദന അനുഭവിക്കരുതെന്ന് ഉഷ ജോസഫ്, ആശുപത്രി വിട്ടു