പാകിസ്ഥാന്‍ സഹായത്തോടെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് അന്തര്‍വാഹിനികള്‍; ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്

By Web DeskFirst Published Jan 7, 2017, 3:30 PM IST
Highlights

രണ്ട് ചൈനീസ് അന്തര്‍വാഹിനികളുടെ ചിത്രമാണ് ഇന്ന് ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടത്. ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള ടൈപ്പ് 091 ഹാന്‍ക്ലാസില്‍ ഉള്‍പ്പെടുന്ന ഒന്നും ടൈപ്പ് 093 സോങ് ക്ലാസ്  ഇലക്ട്രിക്കല്‍ വിഭാഗത്തില്‍ പെടുന്ന മറ്റൊന്നുമാണ് ചിത്രങ്ങളിലുള്ളത്. മാരക പ്രഹര ശേഷിയുള്ള ഇവ ഉപയോഗിച്ച് ശത്രു രാജ്യങ്ങളുടെ കപ്പലുകളെയും മറ്റ് അന്തര്‍വാഹിനികളെയും ആക്രമിക്കാന്‍ കഴിയും. ഇന്ത്യയെ സംബന്ധിച്ച് തന്ത്രപ്രധാനമായ മേഖലയില്‍ ഇവ നിലയുറപ്പിച്ചിരുന്നെന്ന് സ്ഥിരീകരിച്ചതോടെ ഇന്ത്യയെ ലക്ഷ്യമിട്ട് ചൈന നടത്തുന്ന ദുരൂഹ നീക്കങ്ങള്‍ സംബന്ധിച്ചും ചോദ്യങ്ങളുയരുന്നു.

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് അന്തര്‍വാഹിനികളുടെ സാന്നിദ്ധ്യം ഇത് ആദ്യമായല്ല. 2014ല്‍ ശ്രീലങ്കന്‍ തീരത്തും 2015 മേയില്‍ കറാച്ചിക്ക് സമീപവും ഇവ എത്തിയിരുന്നു. എന്നാല്‍ തങ്ങളുടെ അന്തര്‍വാഹിനികള്‍ ആര്‍ക്കെതിരെയും ഉപയോഗിച്ചിട്ടില്ലെന്നും അവയുടെ സഞ്ചാരം സുതാര്യമെണെന്നുമാണ് ചൈന വാദിക്കുന്നത്. ചൈനീസ് യുദ്ധക്കപ്പലുകള്‍ പല തവണ കറാച്ചി തീരത്ത് എത്തിയിരുന്നെന്ന് കഴിഞ്ഞ വര്‍ഷം അവസാനത്തില്‍ നാവിക സേനാ മേധാവി അഡ്മിറല്‍ സുനില്‍ ലാംബ സ്ഥിരീകരിച്ചിരുന്നു. ഇത്തരം നീക്കങ്ങള്‍ ഇന്ത്യ നിരീക്ഷിക്കുന്നുണ്ടെന്നും ഏത് തരത്തിലുള്ള സൈനിക നീക്കവും പ്രതിരോധിക്കാന്‍ ഇന്ത്യന്‍ നാവിക സേന സദാസന്നദ്ധമാണെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു.

click me!