
ദില്ലി: യുവതികളെ ചുംബിച്ച് ഒളിക്യാമറയില്‍ പകര്‍ത്തി യൂട്യൂബില്‍ ഇട്ട തമാശ(പ്രാങ്ക്) വീഡിയോ വിവാദമാകുന്നു. ദി ക്രേസി സുമിത് എന്ന യൂട്യൂബ് ചാനലില്‍ വന്ന വീഡിയോയാണ് വിവാദമായത്. ഇതോടെ വിഡിയോ പിന്‍വലിച്ച യുവാവ് ക്ഷമാപണവുമായി രംഗത്തെത്തി. യുട്യൂബില്‍ നിന്ന് വീഡിയോ നീക്കിയെങ്കിലും സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദില്ലിയിലെ തിരക്കേറി കൊണാട്ട് പ്ലേസില്‍ നിന്നാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.
യൂട്യബില്‍ ലൈക്കുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി രസകരമായ(പ്രാങ്ക്) വീഡിയോകള്‍ ചിത്രീകരിച്ച് അപ്‌ലോഡ് ചെയ്യുക പതിവാണ്. എന്നാല്‍ വഴിയിലൂടെ നടന്നു പോകുന്ന യുവതികളെ അവരുടെ സമ്മതമില്ലാതെ ചുംബിച്ച് ഒളിക്യാമറയില്‍ പകര്‍ത്തി പ്രാങ്ക് വീഡിയോ തയാറാക്കി യൂട്യൂബില്‍ പോസ്റ്റ് ചെയ്ത് വിവാദക്കുരുക്കില്‍പ്പെട്ടിരിക്കുകയാണ് ദില്ലിയിലെ ഒരു യുവാവ്. ഇന്ത്യയിലെ ഈ വര്‍ഷത്തെ ഏറ്റവും രസകരമായ വീഡിയോ എന്ന പേരിലാണ് വീഡിയോ യൂട്യൂബില്‍ പ്രചരിപ്പിച്ചത്.
ദി ക്രേസി സുമിത് എന്ന യൂട്യൂബ് ചാനലിലാണ് വീഡിയോ അപ്‌ലോഡ് ചെയ്തത്.ഇതിനോടകം ഇരുനൂറിലേറെപ്പേര്‍ വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്. പുതുവര്‍ഷാഘോഷത്തിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്‌ത്രീകള്‍ക്കുനേരെ നടന്ന അതിക്രമങ്ങളില്‍ നിന്നും വ്യത്യസ്ഥമല്ല ഇതെന്ന വാദവുമായി നിരവധി പേര്‍ രംഗത്തെത്തിയതോടെ യുവാവ് പരസ്യമായി ഖേദം പ്രകടിപ്പിച്ചു. ദി ക്രേസി സുമിത് എന്ന് യൂട്യൂബ് ചാനലിന് ഒന്നരലക്ഷത്തിലേറെ സബ്സ്‌ക്രൈബേഴ്സ് ഉണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam