
സൗദിയില്‍ പ്രഖ്യാപിച്ചിരുന്ന പൊതുമാപ്പിന്റെ കാലാവധി ഒരുമാസത്തേക്കു കൂടി നീട്ടി. അനധികൃത താമസം മതിയാക്കി സൗദിയില്‍ നിന്ന് മടങ്ങാന്‍ താത്പര്യമുള്ള ബാക്കിയുള്ളവര്‍ക്ക് കൂടി അതിന് അവസരം ഒരുക്കാന്‍ വേണ്ടിയാണ് ആഭ്യന്തര വകുപ്പ് കാലാവധി നീട്ടിയത്.
വിസാ കാലാവധി കഴിഞ്ഞ വിദേശികള്‍ക്ക് ശിക്ഷാ നടപടികള്‍ കൂടാതെ സൗദി വിടുന്നതിനായി പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി 30 ദിവസത്തേക്ക് കൂടി നീട്ടി. ഇതുസംബന്ധിച്ച് ആഭ്യന്തരമന്ത്രാലയം പ്രസ്താവന ഇറക്കി. അനധികൃത താമസം മതിയാക്കി സൗദിയില്‍ നിന്ന് മടങ്ങാന്‍ താത്പര്യമുള്ള ബാക്കിയുള്ളവര്‍ക്ക് കൂടി അതിന് അവസരം ഒരുക്കാന്‍ വേണ്ടിയാണ് ആഭ്യന്തര വകുപ്പ് കാലാവധി നീട്ടിയത്. അതേസമയം, പൊതുമാപ്പ്, തൊഴില്‍ നിയമ-സ്‌പോണ്‍സര്‍ഷിപ്പ് വ്യവസ്ഥാ നിയമ ലംഘകര്‍ക്കോ, ഒളിച്ചോട്ടം നടത്തുന്നവര്‍ക്കോ ഉള്ളതല്ലെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ ഉദ്ദേശിക്കുന്നവര്‍ അതതു രാജ്യത്തിന്റെ നയതന്ത്ര കാര്യാലയങ്ങള്‍ വഴി രേഖകള്‍ ശരിപ്പെടുത്തി സൗദി വിടാന്‍ ഒരുങ്ങണമെന്നും കാലാവധി കഴിഞ്ഞും തുടരുന്നവര്‍ക്ക് ജയില്‍, പിഴ ശിക്ഷകള്‍ നേരിടേണ്ടി വരുമെന്നും ആഭ്യന്തര വകുപ്പ് മുന്നറിയിപ്പ് ആവര്‍ത്തിച്ചു. ഇതിനകം 4,80,000ഓളം പേര്‍ പൊതുമാപ്പിന്‍റെ ആനുകൂല്യം പ്രയോജനപ്പെടുത്തി സ്വദേശത്തേക്ക് മടങ്ങിക്കഴിഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam