
റിയാദ്: സൗദിയില്‍ സ്വദേശി വനിതകള്‍ക്ക് ടാക്സി സര്‍വീസ് നടത്തുന്നതിനു ലൈസന്‍സ് നല്‍കാന്‍ ആലോചന. സ്വദേശി വനിതകള്‍ ടാക്സി സര്‍വീസ് നടത്തുന്നത് സംബന്ധിച്ച് പഠനം നടന്നു വരുകയാണെന്ന് ഗതാഗത വകുപ്പ് വക്താവ് തുര്‍കി അല്‍ തുഅയ്മി അറിയിച്ചു. വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കാനുള്ള ഉത്തരവിനെ അടിസ്ഥാനത്തിലാണ് പഠനം. വനിതകള്‍ക്ക് ടാക്സി സേവനം നടത്താന്‍ അവസരം ഒരുക്കുക വഴി തൊഴില്‍ ലഭ്യത സൃഷ്ടിക്കുകൂടി ഉദ്ദേശമുണ്ട്.
വിഷയത്തെ കുറിച്ച് പഠിക്കാന്‍ മന്ത്രാലയം പ്രതേക സമിതിയെയാണ് ചുമതലപ്പെടുത്തിയത്. ഒരുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പിക്കാനാണ് സമതിക്കു നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് ഗതാഗത വകുപ്പ് വക്താവ് പറഞ്ഞു. വിദ്യാര്‍ത്ഥികളുടെയും വനിതാ അധ്യാപകരുടെയും യാത്രക്ലേശം പരിഹരിക്കുന്നതിന് വനിത ടാക്സി സര്‍വീസ് വലിയ തോതില്‍ സഹായകമാകും.
ഡ്രൈവിംഗ് ലൈസന്‍സ് എടുക്കാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ക്ക് പരിശീലനം നല്‍കുന്നതിന് വിദേശത്ത് നിന്നും യോഗ്യരായ വനിതകളെ റിക്രൂട്ട് ചെയ്യാന്‍ ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കുമെന്ന് മന്ത്രാലയങ്ങള്‍ അറിയിച്ചിട്ടുണ്ട്. അതേസമയം വനിതകള്‍ക്ക് ടാക്സി സര്‍വീസ് നടത്താന്‍ അനുമതി നല്‍കുന്നതോടെ നിരവധി വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്നാണ് വിലയിരുത്തല്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam