സനായില്‍ സൗദി ആക്രമണം;  30 പേര്‍ കൊല്ലപ്പെട്ടു

By web deskFirst Published Dec 14, 2017, 12:17 AM IST
Highlights

സനാ:  യമന്‍ തലസ്ഥാനമായ സനായിലെ വിമത പൊലീസ് ക്യാമ്പിലുണ്ടായ വ്യോമാക്രമണങ്ങളില്‍ 30 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ക്യാമ്പിനകത്തെ ജയിലിലുള്ളവരാണ് കൊല്ലപ്പെട്ടത്. ആദ്യത്തെ ആക്രമണത്തില്‍ ജയിലിന്റെ ഒരു ഭാഗം തകര്‍ന്നു. ഇതുവഴി കുറ്റവാളികള്‍ രക്ഷപ്പെടുപ്പോഴായിരുന്നു രണ്ടാമത്തെ ആക്രമണം. ഇതോടെ ജയില്‍ ഏതാണ്ട് പൂര്‍ണ്ണമായും തകര്‍ന്നതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. 

സൗദി സഖ്യസേനയാണ് ക്യാമ്പില്‍ ആക്രമണം നടത്തിയത്. 180 ല്‍ അധികം പേര്‍ ജയിലിനകത്തുള്ളതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മരണസംഖ്യ പുറത്തുവരുന്ന കണക്കുകളേക്കള്‍ മുകളിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സൗദി സഖ്യ സേനയും ഹൂതി വിമതരും തമ്മിലുള്ള പോരാട്ടത്തിനിടെ  കഴിഞ്ഞ നാലാം തിയതി മുന്‍ പ്രസിഡന്റ് അലി അബ്ദുള്ള സലേ കൊല്ലപ്പെട്ടിരുന്നു.  

click me!