സൗദി മന്ത്രിസഭ പുനസംഘടിപ്പിച്ചു; തൊഴില്‍വകുപ്പ് സഹമന്ത്രിയായി വനിത

By Web DeskFirst Published Feb 28, 2018, 2:34 AM IST
Highlights
  • അതേസമയം തൊഴില്‍-സമൂഹവികസന സഹമന്ത്രിയായി വനിതയായ ഡോ.താമദര്‍ ബിന്‍ യൂസഫ് അല്‍ റുമഹിനെ നിയമിച്ചതാണ് പുനസംഘടനയിലെ ശ്രദ്ധേയമായ തീരുമാനം.

റിയാദ്: സൗദി മന്ത്രിസഭയില്‍ വന്‍അഴിച്ചു പണി. നിലവിലുണ്ടായിരുന്ന പല സഹമന്ത്രിമാരേയും ഡെപ്യൂട്ടി ഗവര്‍ണര്‍മാരേയും മാറ്റിക്കൊണ്ടാണ് പുതിയ ആളുകളെ സല്‍മാന്‍ രാജാവ് നിയമിച്ചിരിക്കുന്നത്.

പുതിയ പ്രതിരോധ സഹമന്ത്രിയായി ഡോ.ഖാലിദ് ബിന്‍ ഹുസൈന്‍ ബയാരിയെ നിയമിച്ചു. ഡോ.ബന്ദര്‍ ബിന്‍ അബ്ദുള്ള അല്‍ മുശാരി രാജകുമാരനാണ് പുതിയ ആഭ്യന്തര സഹമന്ത്രി. നീതി ന്യായ സഹ മന്ത്രിയായി ഷെയ്ഖ് സഅദ് അല്‍ സൈഫിനെയും സാമ്പത്തിക, ആസൂത്രണകാര്യ സഹ മന്ത്രിയായി ഫൈസല്‍ അല്‍ ഇബ്രാഹിമിനെയും നിയമിച്ചു.

അതേസമയം തൊഴില്‍-സമൂഹവികസന സഹമന്ത്രിയായി വനിതയായ ഡോ.താമദര്‍ ബിന്‍ യൂസഫ് അല്‍ റുമഹിനെ നിയമിച്ചതാണ് പുനസംഘടനയിലെ ശ്രദ്ധേയമായ തീരുമാനം. ബദ്ര്‍ ബിന്‍ സുല്‍ത്താന്‍ രാജകുമാരനാണ് പുതിയ അല്‍ ജൗഫ് ഗവര്‍ണര്‍. പുതിയ ശൂറാ കൌണ്‍സില്‍ സെക്രട്ടറി ജനറല്‍ മുഹമ്മദ് അല്‍ മുതൈരിക്കാണ്.പുതിയ ചീഫ് ഓഫ് സ്റ്റാഫായി ജനറല്‍ ഫയാദ് അല്‍ റുവൈലിയെയും കരസേനാ മേധാവിയായി ജനറല്‍ ഫഹദ് ബിന്‍ അബ്ദുള്ള അല്‍ മുതൈറിനെയും നിയമിച്ചുകൊണ്ടും രാജാവ് ഉത്തരവിറക്കിയിട്ടുണ്ട്.
 

click me!