ശ്രീദേവിയുടെ മരണത്തില്‍ മനംനൊന്ത് മീനംപെട്ടി

By Web DeskFirst Published Feb 27, 2018, 11:42 PM IST
Highlights
  • ശ്രീദേവിയുടെ വിയോഗത്തില്‍ നിശബ്ദമായി മീനംപെട്ടി

ചെന്നൈ: തമിഴില്‍നിന്ന് തെന്നിന്ത്യയുടെ താരറാണിയായും അവിടെ നിന്ന് ബോളിവുഡ് കീഴടക്കിയും ജൈത്ര യാത്ര തുടര്‍ന്ന ശ്രീദേവിയുടെ വിയോഗത്തില്‍ നിശബ്ദമായ നാടുണ്ട് തമിഴ്‌നാട്ടില്‍. ശ്രീദേവിയുടെ ജന്മനാട് മീനംപെട്ടി. വിരുദ്ധ് നഗര്‍ ജില്ലയിലെ മീനംപെട്ടിയിലാണ് ശ്രീദേവിയുടെ ജനനം.

ഒരു സാധാരണ ഗ്രാമത്തില്‍നിന്ന് ഇന്ത്യന്‍സിനിമാ ലോകത്തെ കീഴടക്കിയ പദ്മശ്രീ ശ്രീദേവിയുടെ വിയോഗം ഈ നാടിന് ഇപ്പോഴും ഉള്‍ക്കൊള്ളാനായിട്ടില്ല. ദുബായില്‍ വച്ച് അന്തരിച്ച ശ്രീദേവിയുടം മൃതദേഹം മുംബൈയില്‍ എത്തിച്ച് കഴിഞ്ഞു. ബുധനാഴ്ച മൃതദേഹം എല്ലാവിധ ബഹുമതികളോടെയും സംസ്‌കരിക്കും. 

ശ്രീദേവി മരിച്ചെന്നറിഞ്ഞ നിമിഷം മുതല്‍ അവരുടെ വീടിന് മുമ്പില്‍ ബാല്യകാല ചിത്രങ്ങള്‍ വച്ച് ആദരാഞ്ജലി അര്‍പ്പിക്കുകയാണ് നാട്ടുകാര്‍. മുപ്പത് വര്‍ഷത്തോളം ശ്രീദേവിയുടെ കുടുംബം താമസിച്ചിരുന്നത് ഇവിടെയാണ്. നാലാം വയസ്സില്‍ സിനിമാ ലോകത്തെത്തിയ ശ്രീദേവിയ്ക്ക് പിന്നെ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. പിന്നീട് നായികയായും സൂപ്പര്‍സ്റ്റാര്‍ ആയും തിളങ്ങി. 


 

click me!