സൗദിയില്‍ ഈത്തപ്പഴ വിപണിയില്‍ വില്‍പ്പന കൂടുന്നു

Published : Apr 09, 2017, 07:57 PM ISTUpdated : Oct 05, 2018, 03:45 AM IST
സൗദിയില്‍  ഈത്തപ്പഴ വിപണിയില്‍  വില്‍പ്പന കൂടുന്നു

Synopsis

സൗദിയില്‍  ഈത്തപ്പഴ വിപണിയില്‍  വില്‍പ്പന കൂടുന്നു. കഴിഞ്ഞ വര്‍ഷം കയറ്റുമതി ചെയ്ത ഈത്തപ്പഴം മുന്‍വര്‍ഷത്തേക്കാള്‍ 37 ശതമാനം കൂടുതലാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ഈത്തപ്പഴം ഉല്‍പാദിപ്പിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്ന രാജ്യങ്ങളില്‍ ഒന്നാണ് സൗദി അറേബ്യ. കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ചു തൊണ്ണൂറായിരം ടണ്‍ഈത്തപ്പഴം സൗദിയില്‍നിന്നും കയറ്റുമതി ചെയ്തു. തൊട്ടു മുമ്പത്തെ വര്‍ഷത്തേക്കാള്‍ ഇത് മുപ്പത്തിയേഴ് ശതമാനം കൂടുതലാണ്.

2015-ല്‍ 66,000 ടണ്‍ഈത്തപ്പഴമാണ് കയറ്റുമതി ചെയ്തിരുന്നത്. ജനറല്‍അതോറിറ്റി ഫോര്‍സ്റ്റാറ്റിസ്റ്റിക്സിന്റെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം മദീനയില്‍നിന്ന് മാത്രം ഇരുപതിനായിരം ടണ്‍ഈത്തപ്പഴം കയറ്റുമതി ചെയ്തു. ഇത് ആകെ കയറ്റുമതിയുടെ ഇരുപത്തിരണ്ടു ശതമാനമാണ്. ഹജ്ജ് ഉംറ തീര്‍ഥാടകരും സന്ദര്‍ശകരുമായി ഒരു വര്‍ഷം കൊണ്ട് തൊണ്ണൂറ് ലക്ഷം പേര്‍ 45,000 ടണ്‍ഈത്തപ്പഴം കൊണ്ട് പോയതായാണ് കണക്ക്. ആവശ്യത്തിനു തോട്ടം തൊഴിലാളികളെ കിട്ടുകയും കൂടുതല്‍ ഈത്തപ്പഴോല്‍സവങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്‌താല്‍ വിപണി ഇനിയും സജീവമാകുമെന്ന് ഈ മേഖലയിലുള്ളവര്‍ പറയുന്നു.

പുണ്യമേറിയതെന്ന് പ്രവാചകന്‍പറഞ്ഞ അജവ ഉള്‍പ്പെടെ നൂറ്റിയറുപതില്‍പരം കാരക്കകള്‍മദീനയില്‍ മാത്രം കൃഷി ചെയ്യുന്നുണ്ട്. സഫാവി, സുക്കരി, സക്കായി, മബ്രോം, കുദ്രി, കലാസ് തുടങ്ങി രോഗ ശമനത്തിനായി ഉപയോഗിക്കാവുന്ന കാരക്കകളും മദീനയിലുണ്ട്. അതുകൊണ്ട് തന്നെ സൗദിയില്‍മദീനയിലെ ഈത്തപ്പഴത്തിനും കാരക്കയ്ക്കുമാണ് ആവശ്യക്കാര്‍ കൂടുതലും. ഈത്തപ്പഴം കൊണ്ടുള്ള ജാം, കേക്ക് തുടങ്ങി വിവിധയിനം പലഹാരങ്ങളും സൗദിയില്‍നിന്ന് കയറ്റുമതി ചെയ്യുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വീണ്ടും കേന്ദ്ര കേന്ദ്ര സർക്കാർ സ്തുതിയുമായി ശശി തരൂർ; മോദി സര്‍ക്കാരിന്‍റെ മാവോയിസ്റ്റ് വേട്ടയെ പ്രകീർത്തിച്ച് ലേഖനം
ഇന്ത്യക്ക് ട്രംപിന്റെ അടുത്ത പ്രഹരമോ, തീരുവ 75 ശതമാനമായി ഉയരാൻ സാധ്യത, ഇറാനുമായി ഇന്ത്യക്കും വാണിജ്യ ബന്ധം