
ജിദ്ദ: സൗദിയിൽ വാഹന ഉടമസ്ഥാവകാശം മാറ്റുന്നതിന് ട്രാഫിക് ഡിപ്പാർട്ട്മെന്റ് നിയന്ത്രണം ഏർപ്പെടുത്തി. ഇതനുസരിച്ച് വാഹനങ്ങൾ വാങ്ങിയ അതേ നഗരങ്ങളിൽ മാത്രമേ ഇനി മുതല്‍ വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റാൻ കഴിയുവെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു. മോട്ടോർ വെഹിക്കിൾ പീരിയോഡിക്കൽ ഇൻസ്‌പെക്ഷൻ സെന്ററുകൾ ഇല്ലാത്ത നഗരങ്ങളിലെ കാർ ഷോറൂമുകൾ വാഹന ഉടമസ്ഥാവകാശ മാറ്റവുമായി ബന്ധപ്പെട്ട നടപടികളിൽ കൃത്രിമം കാണിക്കുന്നത് തടയുന്നതിനാണ് വാഹന ഉടമസ്ഥാവകാശ മാറ്റത്തിന് നിയന്ത്രണം ഏർപ്പെടുത്തിയത്.
ഇതനുസരിച്ചു വാഹങ്ങൾ വാങ്ങിച്ച അതേ നഗരങ്ങളിൽ മാത്രമേ വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റാൻ കഴിയു. വാഹങ്ങൾ വാങ്ങിച്ച അതേ നഗരങ്ങളിലെ ട്രാഫിക് ഡിപ്പാർറ്റ്മെന്റ്കളിൽ നിന്നു മാത്രമേ വാഹന ഉടമസ്ഥാവകാശം മാറ്റിയുള്ള പുതിയ ഇസ്തിമാറ അനുവദിക്കാൻ പാടുള്ളുയെന്നു സൗദി ട്രാഫിക് ഡിപ്പാർറ്റ്മെന്റ് രാജ്യത്തെ പ്രവിശ്യ ട്രാഫിക് ഡിപ്പാർറ്റ്മെന്റ്കൾക്ക് നിർദ്ദേശം നല്‍കി.
വാഹന ഉടമസ്ഥാവകാശം മാറ്റുന്നതിന് മോട്ടോർ വെഹിക്കിൾ പീരിയോഡിക്കൽ ഇൻസ്‌പെക്ഷൻ സെന്ററുകളിൽ വാഹന പരിശോധന നടത്തിയിരിക്കണമെന്നു വ്യവസ്ഥയുണ്ട്. ഇതു മറികടക്കുന്നതിനുവേണ്ടിയാണ് വാഹന പരിശോധനാ കേന്ദ്രങ്ങൾ ഇല്ലാത്ത നഗരങ്ങളിലെ ട്രാഫിക് ഡിപ്പാർറ്റ്മെന്റുളെ ചില കാർ ഷോറൂമുകാർ സമീപിക്കുന്നത്.
പരിശോധന പൂർത്തിയാക്കി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് പഴയ വാഹനത്തിന്റെ തകരാറുകൾ പരിഹരിക്കേണ്ടത് നിർബന്ധമാണ്. വാഹങ്ങൾ നന്നാക്കുന്നതിനുള്ള ചിലവ് ലാഭിക്കുന്നതിനാണ് വാഹന പരിശോധനാ കേന്ദ്രങ്ങൾ ഇല്ലാത്ത നഗരങ്ങളിലെ ട്രാഫിക് ഡിപ്പാർറ്റ്മെന്റ്കളെ വാഹന ഉടമസ്ഥാവകാശം മാറ്റുന്നതിന് ചിലർ സമീപിക്കുന്നത്. അതേസമയം പുതിയ വാഹങ്ങൾ റെജിസ്റ്റർ ചെയ്യുന്നതിനും വാഹന ഉടമസ്ഥാവകാശം മാറ്റുന്നതിനും ഓൺലൈൻ സൗകര്യം നിലവിലുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam