2023-ൽ നടന്ന ഈ നിയമന പ്രക്രിയയിൽ യോഗ്യതയില്ലാത്ത ഉദ്യോഗാർത്ഥികൾക്കായി സർവീസ് ചട്ടങ്ങളിൽ വഴിവിട്ട ഇളവുകൾ നൽകിയതായും മെറിറ്റ് പൂർണ്ണമായി അട്ടിമറിച്ചതായും കോടതി കണ്ടെത്തി.
- Home
- News
- Kerala News
- Malayalam News Live Updates: "മാർക്ക് പൂജ്യം, എങ്കിലും നിയമനം", 17 ഹൈക്കോടതി ജീവനക്കാരെ പിരിച്ചുവിടാൻ ഉത്തരവ്
Malayalam News Live Updates: "മാർക്ക് പൂജ്യം, എങ്കിലും നിയമനം", 17 ഹൈക്കോടതി ജീവനക്കാരെ പിരിച്ചുവിടാൻ ഉത്തരവ്

ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും. വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും. അതേസമയം ബിൽ പാസായാലും വില്പനക്ക് സർക്കാരിൻ്റെ പ്രത്യേക വിജ്ഞാപനം വേണമെന്ന വ്യവസ്ഥ ബില്ലിലുണ്ട്. എഫ്സിആർഎ ഭേദഗതിയിൽ കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി ഇന്ന് ചട്ടം 118 പ്രകാരം പ്രമേയം അവതരിപ്പിക്കും.
Malayalam News Live:"മാർക്ക് പൂജ്യം, എങ്കിലും നിയമനം", 17 ഹൈക്കോടതി ജീവനക്കാരെ പിരിച്ചുവിടാൻ ഉത്തരവ്
Malayalam News Live:ഇറാൻ നൽകിയ റൂട്ട് അവഗണിച്ചു, ഹോർമുസിലെ മണൽത്തിട്ടയിൽ ഇടിച്ചുകയറി വിദേശ കപ്പൽ; മൈനുകൾ നീക്കം ചെയ്യൽ സങ്കീർണമെന്ന് ഖത്തർ, 'അന്താരാഷ്ട്ര സേവനം വേണം'
അമേരിക്ക-ഇറാൻ സമാധാന ധാരണകൾക്കിടെ, ഹോർമൂസ് കടലിടുക്കിൽ ഒരു വിദേശ കപ്പൽ മണൽത്തിട്ടയിൽ ഇടിച്ചുകയറി അപകടത്തിൽപ്പെട്ടു. ഇറാൻ നൽകിയ റൂട്ട് അവഗണിച്ചതാണ് അപകടകാരണമെന്ന് സൂചന
Malayalam News Live:എംഎൽഎമാർക്ക് 35 കോടി വരെ, വിജയ് സർക്കാരിലെ 15 എംഎൽഎമാരെ ലക്ഷ്യമിട്ടുള്ള അട്ടിമറി നീക്കം തകർത്തെന്ന് ടിവികെ; വിജയ്ക്കെതിരെയും അന്വേഷണം വേണമെന്ന് ഡിഎംകെ
വിജയ്‌യുടെ നേതൃത്വത്തിലുള്ള സർക്കാരിനെ അട്ടിമറിക്കാൻ 35 കോടി രൂപ വരെ എംഎൽഎമാർക്ക് വാഗ്ദാനം ചെയ്തെന്ന ആരോപണത്തിൽ മൂന്ന് പേർ അറസ്റ്റിലായി. അട്ടിമറി നീക്കം രഹസ്യാന്വേഷണ വിഭാഗം തകർത്തെന്ന് ടിവികെ. വിജയ്ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഡിഎംകെയും രംഗത്ത്
Malayalam News Live:കോടികളുടെ ക്രിപ്റ്റോ-ഹവാല വേട്ട; അന്വേഷണം കേന്ദ്ര ഏജൻസികൾക്ക് വിടാൻ സർക്കാർ
കൊടുവള്ളി, താമരശേരി, കാക്കൂർ, കൈതപ്പൊയിൽ വേഞ്ചേരി തുടങ്ങിയ പ്രദേശങ്ങൾ നിലവിൽ സൈബർ ക്രിമിനലുകളുടെ പ്രധാന ഹോട്ട് സ്പോട്ടുകളായി മാറിയിരിക്കുകയാണ്. ഒരു സമാന്തര സമ്പദ്‌വ്യവസ്ഥ തന്നെ ഹവാല സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ടെന്നും ആഭ്യന്തര വകുപ്പിന്റെ റിപ്പോർട്ടിൽ
Malayalam News Live:'എന്തൊക്കെയാണ് സംഭവിക്കുന്നത്?', സ്ഥിരം കുറ്റവാളികളായ അനീഷും വിഷ്ണുവും രാത്രി ജോലികഴിഞ്ഞ് മടങ്ങുകയായിരുന്ന അമ്മയേയും മകളേയും ആക്രമിച്ചു
രാത്രി ജോലികഴിഞ്ഞ് മടങ്ങിയ അമ്മയേയും മകളേയും ആക്രമിച്ച സ്ഥിരം കുറ്റവാളികൾ പിടിയിൽ
Malayalam News Live:അടുത്ത സമ്മേളനം മുതൽ ഇത് നടക്കില്ല, കടുപ്പിച്ച് സ്പീക്കർ; 'നിയമസഭയിൽ സന്ദർശക തിരക്ക് ഒഴിവാക്കാൻ പ്രായോഗിക നിയന്ത്രണമുണ്ടാകും'
നിയമസഭയിലെ സന്ദർശകരുടെ തിരക്ക് ഒഴിവാക്കാൻ അടുത്ത സമ്മേളനം മുതൽ പ്രായോഗികമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് സ്പീക്കർ അറിയിച്ചു. മന്ത്രി ഷിബു ബേബി ജോണിന്റെ പരാതിയെ തുടർന്നാണ് ഈ തീരുമാനം
Malayalam News Live:അവയവക്കച്ചവടവും വ്യാജരേഖാ നിർമ്മാണവും - മാഫിയയെ പൂട്ടാൻ ആഭ്യന്തരവകുപ്പിന്റെ പച്ചക്കൊടി; എസ്‌ഐടി രൂപീകരിച്ചു
എറണാകുളം റൂറൽ എസ്.പി. കെ.എസ്. സുദർശന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘത്തിനാണ് അന്വേഷണ ചുമതല. ഇതിനോടകം മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്യുകയും, റാക്കറ്റിലെ പ്രധാനികളായ മുഹമ്മദ് നജീബ്, ഭാര്യ റഷീദ, സഹായികളായ സിനോജ്, ആസിഫ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
Malayalam News Live:യുഡിഎഫും എൽഡിഎഫും ബിജെപിയും ഒന്നിച്ച് കയ്യടിച്ചു, നിയമസഭ രാഷ്ട്രപതിയുടെ റഫറൻസ് ഏകകണ്ഠമായി അംഗീകരിച്ചു; കേരളത്തിന്‍റെ പേര് മാറ്റൽ ബിൽ പാസാക്കി!
സംസ്ഥാനത്തിൻ്റെ ഔദ്യോഗിക പേര് 'കേരളം' എന്നാക്കി മാറ്റാനുള്ള ബിൽ നിയമസഭ ഐകകണ്ഠ്യേന പാസാക്കി. ഇനി പാർലമെൻ്റിൻ്റെ ഇരുസഭകളുടെയും അംഗീകാരത്തിനായി അയക്കും. പാർലമെൻ്റ് പാസാക്കി കേന്ദ്രം വിജ്ഞാപനം ഇറക്കുന്നതോടെ പേര് മാറ്റം യാഥാർത്ഥ്യമാകും
Malayalam News Live:ലഹരിവിരുദ്ധ ഹ്രസ്വചലച്ചിത്രം നിർമിച്ച് അൽ ഹിദായ പബ്ലിക് സ്കൂൾ, മാതൃകയെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല
ലഹരിവിരുദ്ധ ദിനാചരണത്തിന്‍റെ ഭാഗമായി അൽ ഹിദായ പബ്ലിക് സ്കൂൾ ലഹരിവിരുദ്ധ ഹ്രസ്വചലച്ചിത്രം നിർമിച്ചു
Malayalam News Live:ഇന്ന് മുതൽ കൗണ്ട്ഡൗൺ പ്രഖ്യാപിച്ച് മുഖ്യമന്ത്രി, സർക്കാരിൻ്റെ ആദ്യത്തെ 100 ദിന കർമ്മ പദ്ധതിക്ക് തുടക്കം, മൊത്തം 541 എണ്ണം; ഓരോ 20 ദിവസത്തിലും പരിശോധന
ആദ്യ 100 ദിന കർമ്മ പരിപാടി മുഖ്യമന്ത്രി വി ഡി സതീശൻ പ്രഖ്യാപിച്ചു. 541 പദ്ധതികൾ ഉൾപ്പെടുന്ന ഈ പരിപാടിയുടെ പുരോഗതി ഓരോ 20 ദിവസം കൂടുമ്പോഴും വിലയിരുത്തും. വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി ഘടന ഉൾപ്പെടുത്തിയ ധനബില്ലും നിയമസഭ പാസാക്കി
Malayalam News Live:പിടികൂടിയത് മഹാരാഷ്ട്രയിൽ നിന്ന്; കേരളത്തിലേക്ക് കൊണ്ടുവരുന്ന സമയത്ത് കസ്റ്റഡിയിൽ നിന്ന് ചാടി, പോക്സോ കേസ് പ്രതിയെ മഹാബലേശ്വറിൽ നിന്ന് പിടികൂടി
മൊബൈൽ ഫോണും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാളെ കണ്ണൂര്‍ ടൗണ്‍സ്റ്റേഷനില്‍ എത്തിച്ച ശേഷം കോടതിയില്‍ ഹാജരാക്കും.
Malayalam News Live:25 കാരനായ സുഭാഷ് അമ്പലത്തിൽ താല്‍ക്കാലിക പൂജാരി, പക്ഷേ നടന്ന സംഭവങ്ങൾക്കൊന്നും ക്ഷേത്രവുമായി ഒരു ബന്ധവുമില്ലെന്ന് അധികൃതർ; സംഭവം ഇങ്ങനെ
ബംഗ്ലാദേശിന്‍റെ തലസ്ഥാനമായ ധാക്കയിൽ യുവാവിനെ ഒരു സംഘം ആളുകൾ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും, മോചനദ്രവ്യം ഈടാക്കിയ ശേഷം വഴിയിൽ ഉപേക്ഷിക്കുകയും ചെയ്തു
Malayalam News Live:ഊർജ്ജ സുരക്ഷ മുതൽ എ.ഐ വരെ; ഇന്ത്യ-ജപ്പാൻ മെഗാ കരാറുകൾക്ക് വഴിതുറക്കാൻ ജാപ്പനീസ് പ്രധാനമന്ത്രി ഇന്ന് ദില്ലിയിൽ
ജാപ്പനീസ് പ്രധാനമന്ത്രി സനയ് തക്കയിച്ചി ഇന്ന് വൈകിട്ട് ദില്ലിയിലെത്തും. നാളെ രാവിലെ 11 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ഊർജ്ജ സുരക്ഷ, സെമികണ്ടക്ടർ നിർമ്മാണം, എ.ഐ സാങ്കേതികവിദ്യ എന്നീ മേഖലകളിൽ വൻകിട സംയുക്ത സംരംഭങ്ങൾ ആരംഭിക്കുന്നതിനെക്കുറിച്ച് ഇരു നേതാക്കളും ചർച്ച നടത്തും.
Malayalam News Live:നിയമസഭയിൽ പരാതി ഉന്നയിച്ച് ഫാത്തിമ തെഹ്‍ലിയ എംഎൽഎ; 'എഐ ചിത്രം ഉപയോഗിച്ച് മോശമായി ചിത്രീകരിക്കുന്നു', പരാതി പൊലീസിന് കൈമാറുമെന്ന് സ്പീക്കർ
പോസ്റ്റ് സഭയുടെ മേശപ്പുറത്ത് വയ്ക്കാൻ സ്പീക്കർ നിർദേശം നൽകി. നിയമസഭയിലെ ഉദ്യോഗസ്ഥർ ഇത് പൊലീസിന് കൈമാറുമെന്നും സ്പീക്കർ വ്യക്തമാക്കി.
Malayalam News Live:ബംബിളിലൂടെ പരിചയപ്പെട്ടു, യുവാവിനൊപ്പം അപ്പാർട്ട്മെന്‍റിൽ ഡേറ്റിന് പോയി, വർഷങ്ങൾക്ക് ശേഷം പുറത്തുവന്ന വീഡിയോ കണ്ട് യുവതി ഞെട്ടി; പൊലീസിൽ പരാതി
ഓൺലൈൻ ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം സമയം ചിലവഴിച്ച യുവതി, വർഷങ്ങൾക്ക് ശേഷം തങ്ങളുടെ സ്വകാര്യ ദൃശ്യങ്ങൾ ഇന്‍റർനെറ്റിൽ പ്രചരിക്കുന്നതായി കണ്ടെത്തി
Malayalam News Live:ദേശീയപാതയിൽ റോഡിൽ വൻഗർത്തം രൂപപ്പെട്ട സംഭവം; ജല അതോറിറ്റി പൈപ്പ് പൊട്ടിയത് കാരണം, വിശദീകരണവുമായി എൻഎച്ച്എഐ
അതേസമയം നിർമാണത്തിൽ ക്രമക്കേടും അഴിമതിയും നടന്നിട്ടുണ്ടെന്ന ആരോപണം സ്ഥലം സന്ദർശിച്ച ഐ ഡെപ്യൂട്ടി ജനറൽ മാനേജർക്ക് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ ഉന്നയിച്ചു. ഇന്നലെ രാത്രി ഇവിടെ ഉണ്ടായ കൂറ്റൻ ഗർത്തം തൽക്കാലത്തേക്ക് മണ്ണും കോൺക്രീറ്റ് ഇട്ട് ജല അതോറിറ്റി മൂടി.
Malayalam News Live:ആ ക്യാമറകളെല്ലാം വെറുതേയായി! എഐ ക്യാമറകളുടെ പ്രവർത്തനം നിലച്ചു; പുതിയ നിയമലംഘനങ്ങൾക്ക് പിഴ ചുമത്താനാകില്ല; കുടിശ്ശിക കാരണം ഇന്‍റർനെറ്റ് കട്ടാക്കി ജിയോ
സംസ്ഥാനത്തെ മോട്ടോർ വാഹനവകുപ്പിന്റെ എഐ ക്യാമറകളുടെ പ്രവർത്തനം പൂർണ്ണമായി നിലച്ചു. പദ്ധതിയുടെ ചുമതലയുള്ള കെൽട്രോൺ, ഇന്റർനെറ്റ് സേവന ദാതാക്കളായ ജിയോക്ക് നൽകാനുള്ള കുടിശ്ശിക വരുത്തിയതിനെ തുടർന്നാണ് ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചത്
Malayalam News Live:'അവൾക്ക് വണ്ണം കൂടുതലാണ്, എനിക്കിഷ്ടമല്ല, കുട്ടികളുണ്ടാവില്ല', 29-കാരിയായ സ്റ്റാഫ് നഴ്‌സിനെ ഭർത്താവ് കുറ്റുപ്പെടുത്തുന്നതിങ്ങനെ, ഒടുവിൽ കൊലപാതകവും
കർണാടകയിലെ ധാർവാഡ് ജില്ലയിൽ സ്ത്രീധന പീഡനത്തെയും കടുത്ത ബോഡി ഷെയിമിങ്ങിനെയും തുടർന്ന് 29-കാരിയായ സ്റ്റാഫ് നഴ്‌സിനെ ഭർത്താവ് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി
Malayalam News Live:മുട്ടിൽ മരംമുറിക്കേസ് അട്ടിമറിക്കാൻ നീക്കം? സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി പ്രകൃതി സംരക്ഷണ സമിതി
കേസുമായി ബന്ധപ്പെട്ട നിർണായക ഫയലുകൾ സർക്കാർ പ്ലീഡർ ആവശ്യപ്പെട്ടിട്ടും സൗത്ത് വയനാട് ഡി.എഫ്.ഒ നൽകാൻ തയ്യാറാകാത്തത് ഉദ്യോഗസ്ഥന് മേലുള്ള ശക്തമായ രാഷ്ട്രീയ സമ്മർദ്ദം മൂലമാണെന്നാണ് ആക്ഷേപം. പിടിച്ചെടുത്ത മരങ്ങൾ ലേലം ചെയ്യാനുള്ള വനംവകുപ്പിൻ്റെ നീക്കം കഴിഞ്ഞ ദിവസം ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.
Malayalam News Live:എഐഎഡിഎംകെ മുൻനേതാവ് സി വിജയഭാസ്കർ ടിവികെയിലേക്ക്; നാളെ അംഗത്വമെടുക്കും; ഗുരുതര അഴിമതി ആരോപണം നേരിടുന്നതിനിടെ ടിവികെ പ്രവേശം
വിജയ്യുടെ സാന്നിദ്ധ്യത്തിൽ മാത്രമേ താൻ പാർട്ടി അംഗത്വം എടുക്കൂ എന്ന് വിജയ് ഭാസ്കർ ശാഠ്യം പിടിച്ചതാണ് അംഗത്വം വൈകാൻ കാരണം. എന്നാൽ അംഗത്വം എടുത്തതിന് ശേഷം വിജയ് ഭാസ്കറുമായി മുഖ്യമന്ത്രി വിജയ് കൂടിക്കാഴ്ച നടത്തുമെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.